ഞായറാഴ്‌ച, ഡിസംബർ 04, 2011

ബാബരി കാത്തിരിപ്പിന്‍റെ 19 വര്‍ഷങ്ങള്‍





വീണ്ടും ഒരു ഡിസംബര്‍ ആറു വന്നെത്തി, ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രം എന്നു നമ്മള്‍ അഹങ്കാരത്തോടെ പറയുന്ന ഇന്ത്യ രാജ്യത്തിന്‍റെ മതേതരത്വത്തിനു ഏറ്റ ഉണങ്ങാത്ത മുറിവായി ബാബറി മസ്ജിദ് ധ്വംസനത്തിന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നു, മഹാത്മാ ഗാന്ധി വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. 1992 ഡിസംബര്‍ ആറിനു ഇന്ത്യന്‍ , മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബാരിയുടെ തങ്ക താഴിക കുടങ്ങള്‍ തച്ചു തകര്‍ത്ത ഹിന്ദുത്വ കോമരങ്ങള്‍ ഇന്നും രാജ്യത്തിന്‍റെ വിവിദ ഭാഗങ്ങളില്‍ സ്ഫോടങ്ങളും വ്യാജ ഏറ്റു മുട്ടല്‍ കൊലപാതകങ്ങളും നടത്തി കൊണ്ടിരിക്കുന്നു എന്നിട്ടും ഭീകരന്മാര്‍ നമുക്ക് മുന്‍പില്‍ സ്വൈര്യ വിഹാരം നടത്തുമ്പോള്‍ രാഷ്ട്ര സംവിധാനങ്ങള്‍ക്ക് നോക്ക് കുത്തിയാവാന്‍ മാത്രമേ ആവുന്നുള്ളൂ എന്നതും വേദന ജനകമാണ്.

ബാബറി മസ്ജിദു മുസ്ലിങ്ങള്‍ക്ക്‌ പുനര്‍ നിര്‍മ്മിച്ചു തരുമെന്ന് വാക്ക് തന്ന കപട മതേതര വക്താക്കളായ കൊണ്ഗ്രെസ്സുകാര്‍ രാജ്യത്തെ മുസ്ലിങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു .ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നീങ്ങിയ നാള്‍ വഴികളില്‍ നിന്നും കൊണ്ഗ്രസ്സിനു കൈ കഴുകി കളയാന്‍ സാധ്യമല്ല എന്ന് ചരിത്രം പറയുന്നു.

1949 ഡിസംബറിലാണ് ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ശ്രിരാമാ വിഗ്രഹം മിഹ്ബാറില്‍ പ്രധിഷ്ടിച്ചത്‌, അതോടെ പള്ളിയില്‍ ആരാധന സ്വാതന്ത്രം നിരോധിച്ചു. അന്ന് കേന്ദ്രം ഭരിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നെഹ്‌റു ആയിരുന്നു. പിന്നീട് 1986 ഫെബ്രുവരിയില്‍ പള്ളിയുടെ പൂട്ട്‌ തുറന്നു ഹിന്ദുക്കള്‍ക്ക് ദര്‍ശനത്തിനു അനുമതി നല്‍കുകയും സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ നിയമിക്കുകയും ചെയ്തത് രാജീവ്‌ ഗാന്ധി എന്നാ കൊണ്ഗ്രെസ്സുകാരനായ പ്രധാനമന്ത്രിയുടെ ഭരണ കാലത്ത്, പിന്നീട് 1989 നവംബറില്‍ ഇതേ രാജീവ്‌ ഗാന്ധി സര്‍ക്കാര്‍ പള്ളിവക സ്ഥലത്ത് ശിലാന്യസത്തിനു അനുമതി നല്‍കിയതും കോണ്ഗ്രസ് ഭരണ കാലത്ത് തന്നെ, അവസാനം 1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ്‌ വര്‍ഗീയ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തല്ലി തകര്‍ക്കുമ്പോള്‍ അതിനു കല്യാണ സിംഗിന്റെ സംസ്ഥാന പോലീസിനു ഒപ്പം കൂട്ട് നിന്നത് നര സിംഹ റാവുവിന്റെ കേന്ദ്ര സേന ആയിരുന്നു എന്നത് മറച്ചു വെക്കാനാവാത്ത യാദാര്‍ത്ഥ്യം..

എന്‍റെയും നിങ്ങളുടെയും വിയര്‍പ്പിന്റെ അംശമായ കേന്ദ്ര ഖജനാവില്‍ നിന്നും കോടികള്‍ ചിലവയിച്ചു ലിബര്‍ഹാന്‍ എന്നാ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ,കമ്മിഷന്‍ പ്രഥമ ദ്രിഷ്ടിയ കുറ്റക്കാര്‍ എന്നു കണ്ടെത്തുകയും ചെയ്ത ആളുകള്‍ ഇന്ത്യന്‍ പര്‍ലിമെന്റിനകത്തും പുറത്തും വിലസുമ്പോള്‍ എവിടെയാണ് നമ്മുടെ നിയമ സംവിധാനങ്ങള്‍ ? മുസ്ലിം സമുദായത്തിന്റെ മനസ്സിനേറ്റ മുറിവ് മാറ്റാന്‍ ഇവിടുത്തെ ഭരണ കൂടത്തിനു എന്തെ കഴിയാത്തത് ? നീതി പുലരുന്ന ഒരു നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌ ഇനിയും തുടരണം എന്നാണോ പറയുന്നത് ?

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി മുസ്ലിങ്ങള്‍ക്ക്‌ നിരാശ മാത്രം നല്‍കി കൊണ്ട് ഒരു ഡിസംബര്‍ ആറു കൂടി കടന്നു പോകുന്നു ..

ഞായറാഴ്‌ച, നവംബർ 20, 2011

മൈസൂരിലേക്ക് ഒരു ബൈക്ക്‌ യാത്ര


യാത്രകള്‍ ഹരമായിരുന്നു എനിക്കും സുഹ്ര്‍ത്തുക്കള്‍ക്കും . അതിനു സീസണോ ഓഫ്‌ സീസണോ എന്നൊന്നുമില്ല, മുന്‍ കൂട്ടിയുള്ള പ്ലാനിങ്ങും ഉണ്ടാവാറില്ല. മൂന്ന് വര്‍ഷം മുന്‍പ്‌ നടന്ന ഒരു യാത്ര ഞാന്‍ ഇവിടെ കുറിക്കുന്നു....പതിവ് പോലെ മഗ്രിബ് നമസ്ക്കാരം കഴിഞ്ഞു പള്ളിയുടെ മുന്‍പില്‍ ഞാനും സാജിറും റഹീസും നില്‍ക്കുമ്പോയാണ് യാത്രകളുടെ ആശാന്‍ ഫൈസല്‍ വന്നു ചോദിച്ചു നമുക്ക് ഇപ്പൊ വയനാട്ടിലേക്ക് പിടിച്ചാലോ എന്ന് സുഖംമില്ലേ നിങ്ങക്ക്എന്നായിരുന്നു എന്‍റെ മറുപടി അപ്പോള്‍ റഹീസ് പറഞ്ഞു നാളെ സുബഹിക്ക് ശേഷം പോകാം എന്ന് എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു... പറഞ്ഞത് പോലെ

എല്ലാവരും കൃത്യം ആറു മണിക്ക് തന്നെ പെരിങ്ങത്തൂരില്‍ എത്തി ബൈകിലയിരുന്നു യാത്ര ,രണ്ടു ബൈക്കുകളിലായിനാലു പേര്‍ ഞാനും സാജിറും, ഫൈസലിനൊപ്പം റഹീസും.. ബൈകിലുള്ള വയനാട്‌ യാത്ര ഒരു പ്രത്യേക അനുഭവമാണ് കുറ്റ്യാടി വഴി ചുരം കയറുമ്പോള്‍ തന്നെ

ആ യാത്രയുടെ നവ്യാനുഭവം മനസിലാകും പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആസ്വദിചു കൊണ്ട് ഞങ്ങള്‍ ചുരം കയറി..


നേരെ പോയത്‌ കുറുവ ദ്വീപിലേക്കാണ് വയനാടിന്റെ വിനോദ സഞ്ചാര ഭുപടത്തില്‍ ഒഴിച്ച് കുടാന്‍ പറ്റാത്ത ആള്‍ താമസം ഇല്ലാത്ത ദ്വീപാണ് കുറുവ ദ്വീപ്‌. കബനി പുഴ കടന്നു വേണം ഇവിടേയ്ക്ക് പോകാന്‍ ഇതിനു വേണ്ടി ബോട്ട് സര്‍വിസ് ഉണ്ട് കുറച്ചു സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഇതിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ നടന്നും പോകാം..

കുറുവ ദ്വീപ്‌

. നടന്നായിരുന്നു ഞങ്ങള്‍ ദ്വീപിലേക്ക് പോയത്‌ നാലു പേരും കൈകള്‍ തമ്മില്‍ പിടിച്ചു കൊണ്ട് ദ്വീപിലെത്തി ചെറിയ അരുവികളും വൃക്ഷങ്ങളും പക്ഷികളും ചാങ്ങടവും ഒക്കെ ആയി പ്രകൃതിയുടെ അതി മനോഹരമായ തനധ് രൂപമാണ്‌ 950 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന കുറുവ ദ്വീപ്‌.


കുറുവയിലൂടെ ഒഴുകുന്ന കബനി നദി

ഒരുപാട് വിനോദ സഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നു. കബനി പുഴയുടെ കൈ വരികള്‍ ആ കാടിന്റെ ഉള്ളിലൂടെയും ഒഴുകുന്നുണ്ട് ആ ഒഴുക്കില്‍ ഞങ്ങള്‍ നാലു പേരും മതി മറന്നു കുളിച്ചു സമയം പോയത്‌ അറിഞ്ഞതെയില്ല വൈകിട്ട് മൂന്ന് മണി ആയി കാണും അവിടെ നിന്നും തിരിച്ചു നാട്ടിലേക്കു പോകാം എന്ന് പറഞ്ഞു.. തിരിക്കുന്ന വഴിയില്‍കാടിന്റെ ഇരു വശങ്ങളിലും ആയി ധാരാളം മാനുകളെ കാണാന്‍ സാധിച്ചു

ദ്വീപില്‍ നിന്നും മടങ്ങി ഹൈവേയിലേക്ക് ക കടകുമ്പോള്‍ ആണ് കേരള ടുറിസം വകുപ്പിന്റെ ഒരു ബോര്‍ഡ്‌ കണ്ടത്‌ മൈസൂര്‍ 110 കി മി എന്ന് ഇത് ചൂണ്ടി കാണിച്ച കൊണ്ടു ഫൈസല്‍ പറഞ്ഞു മൈസൂര്‍ വരെ പോയാലോ?”... ഇപ്പൊ മൈസൂരില്‍ പോകണോ അതും ബൈക്കില്‍ !!! ഞാന്‍ ഒന്ന് അന്ധാളിച്ചു, അവന്‍ ഞങ്ങള്‍ മൂന്ന് പേരെ കൊണ്ട് സമ്മധിപ്പിച്ചു... മുന്‍പേ എപ്പോയോ ഞാന്‍ മൈസൂരില്‍ പോയിട്ടുണ്ട് പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല... അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ യാത്ര തുടര്‍ന്ന് മൈസൂരിലേക്... സമയം വൈകുന്നേരം നാലു മണി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിക്കത്തതിനാല്‍ വയറ്റില്‍ ഗാന മേളതുടങ്ങിയിരുന്നു.. ബാവലി വഴി മൈസൂരിലേക്ക് പോകാന്‍ ഒരു ഷോര്‍ട്ട് വഴി ഉണ്ടെന്നു അവിടെ നിന്നും ഒരാള്‍ പറഞ്ഞു തന്നു... ആ റോഡിലേക്ക് തിരിയുന്നതിനു മുന്‍പായി ഒരു ഉപ്പുപ്പയും ഉമ്മുമ്മയും നടത്തുന്ന ചെറിയ ചായ കട കണ്ടു അവിടെ നിന്നും ഭക്ഷണം കഴിച്ചു നല്ല നടന്‍ വിഭവങ്ങള്‍...


അതിനു ശേഷം യാത്ര തിരിച്ചു വളരെ മോശമായ റോഡ്‌ വാഹനങ്ങള്‍ ഒന്നും തീരെ ഇല്ല വിജനമായ സ്ഥലം എനിക്ക് അല്‍പ്പം ഭയം ഉണ്ടായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല . റോഡിന്റെ മോശമായ അവസ്ഥ കാരണം വളരെ പതുക്കെ മാത്രമേ പോകാന്‍ പറ്റുന്നുള്ളൂ.

സമയം പത്തു പതിനൊന്നു മണി ആയപ്പോയെക്കും മൈസൂര്‍ ഹൈവേയില്‍ എത്തി അവിടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു , അവിടെ നിന്നും അര മണിക്കൂര്‍ കൂടിയുണ്ട്‌ മൈസൂര്‍ ടൌണിലേക്ക് എന്ന് ഹോട്ടലില്‍ നിന്നും പറഞ്ഞു ബൈക്ക്‌ ഓടിക്കുന്നതിനാല്‍ ഉറക്കമില്ലെങ്കിലും നല്ല ക്ഷീണം ഉണ്ടായിരുന്നു എല്ലാവര്‍ക്കും , 12 മണി അയപ്പോയെക്കും മൈസൂര്‍ സിറ്റിയില്‍ എത്തി.

ഞങ്ങളെ കണ്ട ഉടനെ ഒരു ഓട്ടോക്കാരന്‍ പിന്നില്‍ കൂടി ബായ് സാബ് റൂം ചായിഹെ ?” ( റൂം വേണോ ) എന്ന് ചോദിച്ചു കൊണ്ട്, അവന്‍ മേരാ പീച്ചേ ആജഹോ” ( എന്റെ പിന്നാലെ വരു) എന്ന് പറഞ്ഞു ഓട്ടോയുമായി പറപ്പിച്ചു, ഒരു ഹോട്ടലില് ഞങ്ങളെയും കൂട്ടി പോയി സംസാരിച്ചു ഡ്രൈവര്‍ കന്നടയിലാണ് സംസാരം, കുറെ എന്തൊക്കെയോ സംസാരിച്ചു അതിനു ശേഷം റിസപ്ഷനിസ്റ്റ് പറഞ്ഞു 1500 രൂപ എന്ന് .. ഫൈസല്‍ വേണ്ട നമ്മള്‍ ഫ്രണ്ടിന്റെ കൂടെ താമസിക്കുംഎന്ന് പറഞ്ഞു അവിടെ നിന്നും തടി ഊരി, കൂടെയുള്ള റഹീസ് ചോദിച്ചു ഏത് ഫ്രണ്ട് ?

അവസാനം ഓട്ടോക്കാരന്‍ പോയപ്പോള്‍ ആ ഹോട്ടലില്‍ തന്നെ കയറി ഫൈസല്‍ 1000 രൂപയ്ക്ക് മുറി എടുത്തു, പിന്നെയാണ് അവന്‍ ആ ഗുട്ടന്‍സ് പറഞ്ഞു തന്നത് ഫൈസലിന് കന്നഡ അറിയാം ആ ഓട്ടോക്കാരന്‍ ഹോട്ടലുകരനുമായി സംസാരിച്ചത്‌ 500 രൂപ അവനു കമ്മിഷന്‍ വേണം എന്നതായിരുന്നു.. ഫൈസല്‍ കന്നടയില്‍ ഇ കാര്യം റിസപ്ഷനിസ്റ്റ്നോട് പറഞ്ഞപ്പോ അവന്‍ ഒന്ന് പരുങ്ങി വേഗം റൂമും തന്നു

ആ രാത്രി അവിടെ തങ്ങി രാവിലെ തന്നെ എഴുന്നേറ്റു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് മൈസൂര് നിന്നും 19 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍റെ ഭരണ ശിരാ കേന്ദ്രമായ ശ്രിരംഗ പട്ടണത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്ന്

ബംഗ്ലൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ചലാണ് ശ്രിരങ്കപട്ടണതെത്തുക. അവിടെ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ജാമിയ മസ്ജിദ്‌ , വെടിയേറ്റ്‌ രക്തസാക്ഷിയായ സ്ഥലം , ടിപ്പുവും പിതാവ് ഹൈദരലി മാതാവ്‌ ഫക്രുനിസ്സ എന്നിവരുടെ കബറുകള്‍ സ്ഥിതി ചെയുന്ന ഗുംബസ്സ് എന്നാ സ്ഥലവും അതിനോട് തൊട്ടുള്ള പുരതനമായ മസ്ജിദും സന്ദര്‍ശിച്ചു.

ടിപ്പു സുല്‍ത്താന്‍ രക്ത സാക്ഷിയായ സ്ഥലം

ജാമിഅ മസ്ജിദിന്‍റെ മിനാരം

അവിടെ നിന്നും നമസ്ക്കാരവും നിര്‍വഹിച്ചു പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞിരുന്നു ... ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണവും കഴിച്ച് നാട്ടിലേക്കുള്ള യാത്ര തിരിച്ചു.

മൈസൂര്‍ സിറ്റിക്ക് അടുത്തുവെച് ഹെല്‍മെറ്റ്‌ ഇല്ലാത്തതിന്റെ പേരില്‍ പോലീസ്‌ പിടിച്ചു, ലൈസന്‍സ്നു ചോദിച്ചപോ ഫോട്ടോ ഇല്ലാത്ത ഫൈസലിന്റെ ലൈസന്‍സ് കൂടി കണ്ടപ്പോള്‍ പോലീസിനു കലി കയറി .പക്ഷെ കേരള പോലീസിനെ പോലെ കണ്ണില്‍ ചോര ഇല്ലാത്തവര്‍ അല്ല, ഹെല്‍മെറ്റും ലൈസന്‍സും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും 100 രൂപ മാത്രമേ അവര്‍ ചോദിച്ചുള്ളൂ.

അതും കൊടുത്തു ആ നഗരവും കഴിഞ്ഞു യാത്ര തുടര്‍ന്ന ഹുന്‍സൂര്‍ ,കുട്ട വഴി ആയിരുന്നു മടക്കം വൈകുന്നേരം അഞ്ചര മണി ആയപ്പോയെക്കുംകേരളത്തിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടി വനാന്തരത്തിലേക്ക്‌ പ്രവേശിച്ചു റോഡു വളരെ മോശം, മറ്റു വാഹനങ്ങള്‍ ഒന്നും കാണാനും ഇല്ല .. കാടിന്റെ തുടക്കത്തില്‍ തന്നെ കന്നടയിലും ഇംഗ്ലീഷിലുമയി വന്യ മൃഗങ്ങളെ സൂക്ഷിക്കുക എന്നാ ബോര്‍ഡുകള്‍ കണ്ടിരുന്നു.

നല്ല ഇരുട്ടാണ് , ഇരു വശത്തും ഘോരമായ വനം , പക്ഷികളുടെ മൂളല്‍ കേള്‍ക്കാം ഞാനാണ് ബൈക്ക്‌ ഓടിക്കുന്നത് റോഡു വളരെ മോശമായതിനാല്‍ പതുക്കയായിരുന്നു യാത്ര കിലോ മീറ്ററുകള്‍ താണ്ടി കാടു മാറി നാട്ഇപ്പൊ കാണും എന്നാ പ്രതീക്ഷയും അല്‍പ്പം ഭയത്തോടെയും ( ആന ഇറങ്ങുമോ )പതുക്കെ നീങ്ങി

എന്‍റെ തൊട്ടു പിറകിലായി റഹീസം ഫൈസലും വന്നു, എനികുണ്ടായ ഭയം സ്വന്തം “ആസ്വദിക്കേണ്ട” എന്ന് കരുതി പിറകില്‍ ഇരുന്ന സാജിര്‍നു കൂടി ഞാനത് പകര്‍ന്നു കൊടുത്തു, അപ്പോയത ദൂരെ രണ്ടു കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു ആ സമയം എന്‍റെ കാലുകള്‍ മൊബൈലിന്റെ വൈബ്രറേഷെന്‍ പോലെ വിറച്ചു ... ബൈക്ക്‌ നിര്‍ത്തി ഒരു 20 മീറ്റര്‍ അകലെയായി റോഡിനു കുറുകെ ഒരു വലിയ കാട്ടുപോത്ത്‌ നിലയുറപ്പിചിരിക്കുന്നു !! എന്‍റെ ഹൃദയത്തിന്റെ ഇടിപ്പും കാലിന്റെ വിറയും ഹൈ ലെവലില്‍ ആയി,

ബൈകിന്റെ ഹെഡ്‌ ലൈറ്റ് ഓഫാക്കി അവിടെ നിര്‍ത്തി ഞാന്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ഓടാനുള്ള സ്ഥലം നോക്കി വെച്ചു മുള്‍ മുന എന്നൊക്കെ എവിടെയോ വായിച്ച അറിവ് മാത്രമേ ആ സമയം വരെ ഉണ്ടായിരുനുള്ളൂ എന്താണ് അതെന്നു ആ 5 മിനുട്ടില്‍ എനിക്ക് മനസ്സിലായി, പെട്ടെന്നതാ ആ ഭീമന്‍ കാട്ടുപോത്ത്‌ വനത്തിന്റെ ഒരു ഭാഗത്തേക്ക് കുതിച്ചു കയറി പോയി.

ജീവന്‍ തിരിച്ചു കിട്ടിയത്തിന്‍റെ ആശ്വാസത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു യാത്ര തുടര്‍ന്ന് അര മണിക്കൂര്‍ കൂടി മുന്നോട്ട് പോയപ്പോള്‍ കേരള അതിര്‍ത്തിയുടെ ചെക്ക്‌ പോയിന്റ്‌ എത്തി അവിടെ അടച്ചിരിക്കുന്നു, വേറെ വാഹനങ്ങള്‍ ഒന്നും അവിടെ കണ്ടില്ല,

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ്‌ പുറത്തു വന്നു ചോദിച്ചു എവിടെ നിന്നുമാണ് വരുന്നത് എന്ന് കാര്യം വിവരിച്ചപ്പോള്‍ നമ്മള്‍ വന്ന കാട്ടിലൂടെയുള്ള രാത്രി യാത്ര നിരോധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത് വന്യ മൃഗങ്ങള്‍ കൂടുതല്‍ ആയി ഇറങ്ങുന്നതിനലാണ് ഇ യാത്ര നിയന്ത്രണം എന്ന് കൂടി കേട്ടപ്പോള്‍ ആ കാട്ടുപോത്തിന്റെ ഭീകര രൂപം എന്റെ മനസ്സില്‍ വന്നു വീണ്ടും വീണ്ടും തട്ടി ഉണര്‍ത്തി, അവിടെ നിന്നും നേരെ ചുരം ഇറങ്ങി നാട്ടിലേക്കു ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സാഹസിക യാത്ര.

ഫോട്ടോകള്‍ക്ക് ഗൂഗിള്‍ അമ്മാവനോടു കടപ്പാട് :)

വ്യാഴാഴ്‌ച, നവംബർ 03, 2011

കടിക്കുന്ന പട്ടിയെ ഇനിയും പൈസ കൊടുത്തു വാങ്ങണോ ?

സ്വന്തം രാജ്യത്തിന്‌ വേണ്ടി പോരടിക്കുന്നവരെ തീവ്രവാദിയും അധിനിവേശം നടത്തി പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കൊല ചെയ്യുന്ന ഇസ്രായേല്‍ ഭീകരന്മാരെ പൌരന്മാര്‍ എന്നും വിശേഷിപ്പിക്കുന്ന മലയാള മനോരമ എന്നാ വിഷലിപ്തമായ പത്രം ഇനിയും നമ്മള്‍ ചുമക്കണോ? ജൂത രാഷ്ട്രത്തോട് ഇവര്‍ക്ക് പല കടപ്പാടും ഉണ്ടാകാം, എന്നാല്‍ പിഞ്ചു കുഞ്ഞിനെ അടക്കം വെടിവെച്ചു കൊന്നപ്പോള്‍ തീവ്രവാദികളെ വെടി വെച്ച് കൊന്നു എന്ന് പുലമ്പുന്ന ഇ തനി കുരിശു പത്രത്തിന്റെ ധിക്കാരപരമായ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ മനുഷ്യ സമൂഹം കനത്ത വില നല്‍കേണ്ടി വരും.






മനോരമക്ക് തീവ്ര വാദിയായ പിഞ്ചു ബാലന്‍

ഇന്ത്യയില്‍ എവിടെ എങ്കിലും ഒരു പടക്കം പൊട്ടിയാല്‍ ഇന്ന് വരെ ആരും കേള്‍ക്കത്ത അറബിക് പേരുപയോഗിചുള്ള ഒരു സംഘടനക്ക് ബന്ടമുണ്ടോ എന്ന് സംശയിക്കുന്നു എന്ന് ഐ ബിയെ ഉദ്ധരിച്ചു കൊണ്ട് ഹോട്ട് ന്യൂസ്‌ പുറത്തുവിടുന്ന മനോരമ, കഴിഞ്ഞ ജൂലായില്‍ നോര്‍വെയില്‍ നടന്ന 85 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനു ഉത്തരവാദിയായ ആള്‍ മനോരമക്ക് തീവ്ര വാദി അല്ല അയാള്‍ വെറും ക്രിസ്ത്യന്‍ യഥാസതിക വാദി !!!





കഴിഞ്ഞ വര്ഷം അമേരിക്കയിലെ ന്യൂ യോര്‍ക്ക് ടൈം സ്ക്വയറില്‍ നടന്ന സ്ഫോടനത്തിനു പിന്നില്‍ മുസ്ലിങ്ങളാണ് എന്നതിന് മനോരമ തെളിവായി ഉദ്ദരിച്ചത് കണ്ടാല്‍ പിഞ്ചു കുട്ടികളടക്കം ചിരിച്ചു പോകും , നിസ്സാന്‍ പാത്ത്ഫൈന്‍ഡര്‍ എന്നാല്‍ കാറിന്റെ പേരാണെന്ന് അറിയാത്ത മനോരമ “ നിസ്സാന്‍ “ എന്ന് കണ്ടപ്പോള്‍ അങ്ങുറപ്പിച്ചു അതൊരു മുസ്ലിം തീവ്ര വാദിയാണെന്ന് !!!

ഇല്ലാത്ത ലവ് ജിഹാദിന്റെ പേരില്‍ പരമ്പരകള്‍ എഴുതി ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും , പരസ്പ്പരം സ്നേഹത്തോടെ കയിഞ്ഞിരുന്ന രണ്ടു മത വിഭാഗത്തെ സംശയത്തോടെ നോക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തതില്‍ ഇ കോട്ടയം അച്ചായന്റെ പത്രമായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്,

ലവ് ജിഹാദ്‌ എന്നാ ഒരു സംഭവമേ ഇല്ല എന്ന് കോടതി അണയിട്ട് പറഞ്ഞപ്പോള്‍ മനോരമക്ക് അതൊരു വാര്‍ത്തയെ ആയിരുന്നില്ല , കേരളത്തിലെ ആദ്യത്തെ “ ബസ്‌ കത്തിക്കല്‍ “ ആയിരുന്നു കളമശേരി ബസ്‌ കത്തിക്കല്‍ എന്നാ രീതിയില്‍ ആയിരുന്നു മനോരമ വാര്‍ത്തകള്‍ ഹൈ ലൈറ്റ്‌ ചെയ്തത് ആരും മറന്നിട്ടില്ല. കയിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന മിക്ക സ്ഫോടങ്ങളുടെയും പിന്നില്‍ സംഘ പരിവരമാണെന്നു സ്വാമി അസിമനന്ദ കുറ്റ സമ്മതം നടത്തിയത് പത്രത്തിന് വാര്‍ത്ത‍ ആയില്ല അല്ലെങ്കില്‍ ഒന്നോ രണ്ടോ നാളില്‍ ആ വാര്‍ത്ത‍ കെട്ടടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.


ഇനിയും ഇ കുരിശ് നമ്മള്‍ ചുമക്കണോ ? ഞാനോ നിങ്ങളോ ബഹിഷ്കരിച്ചത് കൊണ്ട് മനോരമ പൂട്ടനോന്നും പോകുന്നില്ല എങ്കിലും സ്വന്തം മന്സാക്ഷിയോടുള്ള കടമ എന്നാ നിലയില്‍ ഒന്ന് ആലോചിക്കുക “ കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങണോ?”




ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

വെറുതെ ഒരു കുടക് യാത്ര...


സാധാരണ ഗള്‍ഫിലെ ജോലിയെക്കാള്‍ തിരക്കുള്ള ജീവിതം നാട്ടില്‍ വരുമ്പോള്‍ ആയിരിക്കും സംഘടന പരിപാടികളും മറ്റും ആയി എല്ലാ ദിവസവും വളരെ പെട്ടെന്ന് കഴിഞ്ഞു പോകും. എത്ര തിരക്കായാലും അതിനിടയില്‍ യാത്രക്കുള്ള സമയം എങ്ങനെ എങ്കിലും കണ്ടെത്തും ഖത്തറില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന സമയം, സ്ഥിരമായി പോകാറുള്ള യാത്രകള്‍ക്ക് മുടക്കം വേണ്ട എന്നാ നിലയില്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്തു കുടഗിലേക്ക് ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു, പ്ലാന്‍ ചെയ്തു എന്ന് കേട്ടാല്‍ അവിടെ എന്ത് കാണാന്‍ എന്നോ എവിടെ പോകണം എന്നോ ഒരു നിശ്ചയവും ഇല്ല.

ഏതായാലും ഞങ്ങളുടെ സ്ഥിരം ഉല്ലാസ കേന്ദ്രമായ വയനാട് വഴി തന്നെ പോകാം എന്ന് കരുതി,വയനാട്ടിലേക്കുള്ള യാത്ര ഒരിക്കലും വെറുതെ ആകാറില്ല പ്രകൃതിയുടെ മനോഹാരിത തന്നെ ധാരാളം രാവിലെ എന്റെ സുഹുര്‍തുക്കളും സഹ പ്രവര്തകരുമായ ഫഹദും , അബ്ദുവും , സുബൈര്‍ക്കയും പിന്നെ മിക്ക യാത്രകളിലും കൂടെ ഉണ്ടാവുന്ന ഫൈസലും അങ്ങനെ ഞങ്ങള്‍ അഞ്ചു പേര്‍. ഇതില്‍ അബ്ദുവിന് കുടഗില്‍ മുന്‍പ്‌ പോയ പരിചയം ഉണ്ട്, രാവിലെ തന്നെ പെരിങ്ങത്തൂരില്‍ നിന്നും വയനടിലേക്കുള്ള എളുപ്പ വഴിയായ കുറ്റ്യാടി ചുരം വഴി ആയിരുന്നു യാത്ര സാമാന്യം നല്ല റോഡുകള്‍ വാഹങ്ങള്‍ പൊതുവേ കുറവും ആയിരിക്കും ഇ വഴിയില്‍ വയനാട്ടിലെ മിക്ക സ്ഥലങ്ങളും ഒന്നോ അതില്‍ അധികമോ പ്രാവശ്യം സന്ദര്‍ശിച്ചിട്ടുള്ളവയാണ് അതിനാല്‍ നേരെ കുടഗില്‍ പോകാം എന്നായിരുന്നു തീരുമാനം എന്നാലും കുടഗിലെക്കുള്ള വഴിയില്‍ ആണ് തോല്പെട്ടി വൈല്‍ഡ്‌ ലൈഫ് സങ്കേതം എന്ന് അബ്ദു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടെ ഒന്ന് സന്ദര്‍ശിക്കാം എന്ന് കരുതി പക്ഷെ അവിടെ ഞങ്ങള്‍ എത്തുമ്പോയെക്കും രാവിലെ പ്രവേശനത്തിനുള്ള സമയം കഴിഞ്ഞിരുന്നു ഇനി വൈകുന്നേരം മാത്രമേ പ്രവേശനം ഉള്ളു എന്ന് പറഞ്ഞു


തോല്പെട്ടി വന്യ ജീവി കേന്ദ്രത്തിന്റെ കവാടം

അവിടെ നിന്നും ഒരു ചായയും കുടിച്ചു കുടഗിനെ ലക്ഷ്യമാക്കി നീങ്ങി 12 മണി അയെപ്പോയെക്കും കുടഗിനടുത്ത്‌ കുട്ടയില്‍ ഉള്ള ഇരുപ്പ്‌ വെള്ളചാട്ടം ഉണ്ട് എന്ന് അബ്ദു പറഞ്ഞു എന്നാല്‍ അവിടെ പോയി ആര്മാധിചൊന്നു കുളിക്കാം എന്നായി. കര്‍ണാടക സംസ്ഥാന ടൂറിസത്തിന്റെ കീഴില്‍ ആണ് ഇരൂപ്പ് ഫാള്‍സ് പത്തു രൂപ യാണ് എന്‍ട്രി ഫീ അഞ്ചു ടിക്കെറ്റും എടുത്തു വെള്ളചാട്ടം ലക്ഷ്യമാകി ഞങ്ങള്‍ നടന്നു ഒരു കാടിന്റെ ഉള്ളിലായി ആണ് ഇ വെള്ളചാട്ടം അത്ര പ്രസ്സിദ്ധ്മയില്ലെന്കിലും ഇ അടുത്തായി ധാരാളം സന്ദര്‍ശകര്‍ ഇവിടെ വന്നു പോകുന്നുണ്ട് എന്ന് വാഹനങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി

തൂക്കു പാലം


വെള്ള ചാട്ടം ഒരു വിദൂര ദൃശ്യം

ആ വനത്തിലൂടെ നടന്നു നീങ്ങി വൃക്ഷങ്ങളും ചെറിയ അരുവികളും തൂക്കു പാലങ്ങളും ആയി പ്രകൃതി രമണിയമായ ഒരു പ്രദേശം.. വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത ശബ്ദം കേട്ട് കൊണ്ടിരുന്നു കുറച്ച അധികം നടക്കാനുണ്ട് അവിടെ എത്തിയ ഞങ്ങളില്‍ ഫഹദ്‌ ഒഴിച്ച് എല്ലാവരുംവെള്ളത്തിലിറങ്ങി

"യാത്രികര്‍ " . അബ്ദു , ഞാന്‍ , സുബൈര്‍ക്ക , ഫഹദ്‌

"ഞാനും വെള്ളചാട്ടവും "

"ഒഴുക്കിനിതിരെ" ഞാനും ഫൈസലും

ഞാനും ഫൈസലും വെള്ളചാട്ടത്തിന്റെ താഴെ കുറെ നേരം നിന്നു നല്ല തണുത്ത വെള്ളം ശരീരത്തില്‍ വന്നു തട്ടുമ്പോള്‍ ഒരു മസാജ് ചെയ്യുന്ന സുഖം.. രണ്ടു മണിക്കൂറിലധികം അതില്‍ ചിലവിട്ടു

അവിടെ നിന്നും ഇറങ്ങി ഭക്ഷണവും നിസ്ക്കാരവും നിര്‍വഹിച് യാത്ര തുടര്‍ന്ന് സമയം 3 മണി കയിഞ്ഞിരുന്നു പിന്നീട് നേരെ പോയത്‌ കുടഗിനടുത്തു തന്നെയുള്ള ഒരു ദ്വീപിലെക്കാന് ദ്വീപ്‌ എന്ന് വെച്ചാല്‍ ആള്‍ താമസം ഒന്നും ഇല്ലാത്ത ഒരു ചെറിയ പുഴയാല്‍ ചുറ്റ പെട്ട് കിടക്കുന്ന മനോഹരമായ ഒരു പ്രദേശം അവിടെ ആന സങ്കേതവും ഉണ്ട് അതൊന്നു കാണാം എന്നു തീരുമാനിച്ചു ആ ദ്വീപിനടുത്ത് എത്തി ( സ്ഥല പേര് ഞാന്‍ ഓര്‍ക്കുന്നില്ല )

"കപ്പിത്താന്‍ " ബോട്ടില്‍ നിന്നും

ദ്വീപിലേക്ക് പോകാന്‍ ചെറിയ ഫൈബര്‍ ബോട്ടുകള്‍ ഉണ്ട് അതിലേക്കുള്ള ടിക്കെറ്റും എടുത്ത് ആ ദ്വീപില്‍ എത്തി കുറെ ഏറെ സഞ്ചാരികള്‍ ഉണ്ട് ആന സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം അത് കൊണ്ട് തന്നെ വിദേശികളും ധാരാളം ഉണ്ട് അവര്‍ക്ക്‌ ഇതൊരു കൌതുകം തന്നെയാണല്ലോ അവിടെ നിന്നും അതെല്ലാം കണ്ടു മടങ്ങുന്പോയെക്കും സമയം 6 മണി ആയി..

"ആന സങ്കേതത്തില്‍ നിന്ന്"

അവിടെ നിന്നും വയനാട്‌ പേര്യ ചുരം ഇറങ്ങി കൂത്ത്‌പറമ്പ് വഴി നാട്ടിലേക്ക് ..യാത്ര ഓര്‍മകളിലേക്ക് വെറുതെ ഒരു കുടക് യാത്ര

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

ഒരു വയനാടന്‍ യാത്ര


പെരുന്നാള്‍ കഴിഞ്ഞു പിറ്റേ ദിവസമാണ് ഞാനും കുടുംബവും ഒരുമിച്ചുള്ള രണ്ടു ദിവസത്തെ വയനാട്‌ യാത്ര ചെയ്തത് രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു കൃത്യം ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി നമ്മള്‍ ഏഴു പേരുണ്ടായത് കൊണ്ട് തന്നെ ഇന്നോവയയിരുന്നു യാത്ര വാഹനം കുറ്റ്യാടി ചുരം വഴി മീന്‍ മുട്ടി , ബാണാസുര ഡാം ,പുക്കോട്തടാകം എന്നതായിരുന്നു യാത്ര പ്ലാന്‍



കേരളത്തിലെ കാല വര്‍ഷം അവസാന ഘട്ടത്തില്‍ ആയിരുന്നു അത് കൊണ്ട് തന്നെ നല്ല മഴ കാലം ആയിരുന്നു.. കുറ്റ്യാടി ചുരം വഴി ഞാന്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും കൂടെ ഉള്ളവര്‍ക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.. പ്രകൃതിയുടെ യഥാര്‍ത്ഥ പച്ചപ്പും കുന്നും കാടും നിറഞ്ഞ ആ മനോഹരമായ ചുരത്തിലൂടെ ഉള്ള യാത്ര എത്ര പോയാലും മതി വരാത്ത ഒരു വഴി... പൊതുവേയുള്ള കേരളത്തിലെ റോഡുകളെ അപേക്ഷിച്ചു നല്ല റോഡയിരുന്നു കുറ്റ്യാടി – നിരവില്‍ പുഴ റൂട്ട്... ഇ ചുരം അവസാനിച്ചു എത്തുന്ന ആദ്യത്തെ കൊച്ചു ടൌണ്‍ ആണ് നിരവില്‍പുഴ എന്നത്, ഒരു കൊച്ചു പുഴ ഇതിലൂടെ കടന്നു പോകുന്നുണ്ട്, ഇവിടെ എത്തുമ്പോഴേക്കും കാലവസ്ഥ പാടെ മാരും ഇളം കാറ്റോടു കൂടിയ തണുത്ത കാലാവസ്ഥ അവിടെ നിന്നും ഒരു ചെറിയ ഹോട്ടലില്‍ നിന്നും ചായ കുടിച്ചു യാത്ര തുടര്‍ന്ന് ബാണാസുര ഡാം ലക്ഷ്യമാക്കിയായിരുന്നു മനോഹരമായ തേയില തോട്ടങ്ങളിലൂടെ ആയിരുന്നു യാത്ര.. ആ തേയില തോട്ടങ്ങളുടെ മനോഹാരിത കണ്ടു ഇടയ്ക്കു വണ്ടി നിര്‍ത്തി കുറച്ചു ഫോട്ടോകള്‍ എടുത്തു

തേയില തോട്ടം

ഏകദേശം പത്രണ്ട് മണിയോടെ ഡാമ്മില്‍ എത്തി അന്ന് ആയിരുന്നു ആ ഡാമിലെ മൂന്ന് ഷട്ടറുകളും തുറന്നത് വളരെ മനോഹരമായ ആ കാഴ്ച കണ്ട ശേഷം ബാണാസുര ഡാമിന്റെ തൊട്ടടുത്ത തന്നെയാണ് മീന്‍ മുട്ടി വെള്ളചാട്ടവും അതിനു തൊട്ടു താഴെ ആയി വണ്ടി നിര്‍ത്തി നാനൂര്‍ മീറ്റര്‍ ദൂരം നടന്നു കയറണം അവടെ നിന്നും അപ്പോഴൊക്കെ മഴ നിര്‍ത്താപെഴുന്നുണ്ടായിരുന്നു

വെള്ളചാട്ടത്തിന്റെ താഴ്വരയില്‍ നിന്നും കുളിക്കണം എന്നാ ഉദ്ദേശത്തോടെ ആയിരുന്നു ഞാനും ജംഷീദും പുറപ്പെട്ടത്‌ അവടെ എത്തി ആ വെള്ളച്ചാട്ടത്തിന്റെ ഭീകരമായ പ്രളയം കണ്ടപ്പോള്‍ കുളിക്കണം എന്നുള്ള ആഗ്രഹം “പമ്പ “ കടന്നു.. മഴ കാലം ആയത് കൊണ്ട് വെള്ള ചാട്ടത്തിന്റെ ഫോര്‍സ് വളരെ കൂടുതലായിരുന്നു ഘോരമായ ശബ്ദത്തോടെ ഉള്ള അത നല്ലവണ്ണം “ ഭയത്തോടെ “ ആസ്വദിച്ചു അവടെ നിന്നും ഇറങ്ങുംപോയെക്കും സമയം ഒരു മണി ആയിരുന്നു

മീന്‍ മുട്ടി വെള്ള ചാട്ടം

ഉച്ച ഭക്ഷണം കയിക്കാന്‍ വേണ്ടി ബാണാസുര ഡാമിനു അടുത്തുള്ള ഒരു തനി നാടന്‍ ഭക്ഷണ ശാലയില്‍ നിന്നും ഞങ്ങളെ വാഹനം കണ്ടു ഒരു ചേച്ചി കൈ കൊണ്ട് ആങ്ങ്യം കാണിക്കുന്നുണ്ടായിരുന്നു അവടെ നിന്നും നടന്‍ ചോറും കറിയും അടിച്ചു പൂക്കോട് തടാകം ലക്ഷ്യമാകി നീങ്ങി ... ഇരുപത് കിലോ മീറ്റരിനോളോം ദൂരം ഉണ്ട് ബാണാസുരസാഗര്‍ നിന്നും പൂകോട് തടാകത്തിലേക്ക്‌, മലകള്ക്കിടയില്‍ ഉള്ള ഇ തടാകം വയനാട്ടിലെ ഒരു പ്രദാന വിനോദ സഞ്ചാര കേന്ദ്രമാണ് .പെരുന്നാള്‍ സീസണ്‍ ആയത് കൊണ്ട് തന്നെ നല്ല തിരക്കാണ് ഇവിടെ.. മനോഹരമായ ആ തടാകത്തില്‍ ബോട്ട് യാത്ര തന്നെയാണ് തടാകത്തിലെ പ്രധാന ആകര്‍ഷണം.. പരിസ്ഥിതി പ്രശനം കാരണം ഇവിടെ സ്പീഡ്‌ ബോട്ടുകള്‍ ഇല്ല പകരം പെഡല്‍ ബോട്ടുകളാനുള്ളത് .ഞങ്ങള്‍ ഏഴു പേര്‍ക്ക് കണക്കായുള്ള പെഡല്‍ ബോട്ട് അവിടെ ഉള്ളത് ആ യാത്ര അല്‍പ്പം കൂടി ആനന്ദകരമാക്കി... ചുറ്റും കുന്നുകളും കാടുകള്‍ കൊണ്ടും മനോഹരമായ ആ തടാകം വയനടിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്..

പൂക്കോട് തടാകതിലൂടെയുള്ള ബോട്ട് യാത്ര

സമയം അഞ്ചു മണിയോടെ അടുത്തിരുന്നു.. അവടെ നിന്നും നമസ്കാരവും കയിഞ്ഞു തിരിച്ചു നേരത്തെ തന്നെ ബുക്ക്‌ ചെയ്ത കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടിലെക്ക് തിരിച്ചു ഏഴു മണിയോടെ ഞങ്ങള്‍ അവടെ എത്തി ... അപ്പോയെക്കും എല്ലാവരും ക്ഷീണിച്ചിരുന്നു... നല്ല സൗകര്യം ഉള്ള ഒരു വീടായിരുന്നു അത കല്‍പ്പറ്റ ടൌണില്‍ തന്നെ മൂന്ന് മുറികളുള്ള ഒരു നല്ല വീട്... അവിടെ നിന്നും ഫ്രഷ്‌ ആയഅതിനു ശേഷം പുറത്തു നിന്നും രാത്രി ഭക്ഷണം പാര്‍സല്‍ വാങ്ങി റൂമില്‍ നിന്നും എല്ലാവരും ഒരുമിച്ചു കഴിച്ചു അന്നത്തെ ദിവസം അവിടെ തീര്‍ന്നു കാലത്ത്‌ നമ്മുടെ കുടുംബ സുഹുര്തായ അസിഫ്കയുടെ സുല്‍ത്താന്‍ ബത്തേരിയിലുള്ള വീട്ടിലേക്കു പോയി ഉച്ച ഭക്ഷണവും കഴിച്ചു തിരിച്ചു കുറ്റ്യാടി വഴി നാട്ടിലേക്കു... യാത്രകളില്‍ എന്നും ഓര്‍മ്മിക്കാന്‍ വയനടിനോടെ ഒരികലും വിട പറയാറില്ല വരുമ്പോള്‍ കാരണം ഇനിയും ഒരുപാട വരാന്‍ ആഗ്രഹം മനസ്സില്‍ ഉള്ളത് കൊണ്ടു തന്നെ ....