ഞായറാഴ്‌ച, ജനുവരി 15, 2012

ലവ് ജിഹാദ്‌ എന്ന ഉണ്ടയില്ലാ വെടി , തകര്‍ന്നടിഞ്ഞപ്പോള്‍



കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്തി ജ്വലിച്ചു നിന്ന “ലവ് ജിഹാദ്" എന്നാ വ്യാജപ്രചാരണം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ മനസ്സില്‍ വല്ലാത്ത ആശ്വാസം തോന്നി, ഒപ്പം സത്യത്തെ ഏറെ കാലം മറച്ചു പിടിക്കാനാവില്ല എന്നാ യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി തെളിയുകയും ചെയ്തതിന്‍റെ സന്തോഷവും.. ലവ് ജിഹാദ്‌ എന്നാ വ്യാജ പ്രചരണം ഏറ്റവും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്‌ എന്നാ നവ സാമുഹിക പ്രസ്ഥാനത്തെ ഉന്നം വെച്ചായിരുന്നു എന്നത് വളരെ വ്യക്തമായിരുന്നു



ഹിന്ദുത്വ തീവ്ര വാദികളുടെ ലക്ഷ്യവും ഇ പ്രസ്ഥാനം തന്നെ ആയിരുന്നു എന്നത് അന്നത്തെ വ്യാജ വാര്ത്ത കളിലൂടെ തെളിഞ്ഞതുമാണ് , ആ പ്രചാരണത്തിന് കൂട്ട് പിടിച്ചത്‌ മലയാള മനോരമയും കേരള കൌമുദി യും ഒപ്പം ദീപിക പോലത്തെ മഞ്ഞ പത്രങ്ങളും ആയിരുന്നു, എന്നാല്‍ ഇതിനെയൊക്കെ കടത്തി വെട്ടി കൊണ്ട് അന്നത്തെ കേരള മുഖ്യന്‍ വി എസ അച്യുതാന്ദന്‍ പറഞ്ഞത്‌ ഇങ്ങനെ “ ഇരുപത് വര്ഷം കൊണ്ട് പോലുലര്‍ ഫ്രണ്ട്‌ കേരളത്തെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം ( സംസ്ഥാനം എന്നല്ല കേട്ടോ ) ആക്കുമെന്നാണ്



എന്നാല്‍ അന്ന് തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രടറി മുഖ്യനെ വെല്ലു വിളിച്ചിരുന്നു ഇങ്ങനെ ഒന്ന് നടക്കുന്നു എന്ന് തെളിയിക്കാന്‍ മുഖ്യ മന്ത്രിക്ക് സാധിക്കുമോ എന്നാ വെല്ലു വിളി വി എസിനു ഇന്നും ഏറ്റെടുക്കാന്‍ ആയില്ല



എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഇത്തരത്തിലുള്ള വ്യാജ പ്രചാരനതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുകയും യാഥാര്‍ത്ഥ്യം തുറന്നു പറയുകയും ചെയ്തു. എന്നാല്‍ അന്നത് മനസ്സിലാക്കുവാന്‍ തയ്യരവതിരുന്നവര്‍ക്ക് മറുപടിയായി വ്യാജ പ്രചാരണം നടത്തിയ പത്രങ്ങള്‍ തന്നെ ഇന്ന് സത്യം തുറന്നു പറഞ്ഞപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌ എന്നാ പ്രസ്ഥാനത്തിന്റെ ദീര്‍ഘ വീക്ഷണം ഒരികല്‍ കൂടി ബോധ്യമാകുകയായിരുന്നു.

സംഘടനയുടെ തുടക്കം തന്നെ അനീതികെതിരെ പോരാടികൊണ്ടായിരുന്നു, ശക്തമായ പോരാട്ടങ്ങല്‍ കാഴ്ച വെക്കുകയും നീതി നിഷേതതിനെതിരെ സമര പരിപാടികളും സംഘടിപ്പിക്കുവാനും പോപ്പുലര്‍ ഫ്രണ്ടിനു മടിയില്ലായിരുന്നു. അന്ന് ആ സമരങ്ങളെ എതിര്‍ത്തവര്‍ക്ക് കാലം തന്നെ മറുപടി കൊടുക്കുന്നത് ഇന്നിന്റെ സ്ഥിരം കാഴ്ചയാണ്

1998 മാര്ച്ച് 31 നു അബ്ദുനസ്സാര്‍ മഅദനി യെ അറസ്റ്റ്‌ ചെയ്ത സാഹചര്യം, കേരളത്തിലെ മുസ്ലിം വീടുകളില്‍ നിന്നും മഅദനിയുടെ മത പ്രഭാഷണ സി ഡി കള്‍ പോലും നശിപ്പിച്ചിരുന്ന കാലഘട്ടം , മഅദനി എന്ന് മിണ്ടാന്‍ പോലും ദൈര്യം ഇല്ലാതിരുന്നു.ചുരുക്കി പറഞ്ഞാല്‍ മഅദനി എന്ന് മിണ്ടുവാന്‍ പൂന്തുറ സിറാജു പോലും ഭയപെട്ടിരുന്ന ഒരു സാഹചര്യം.




എന്നാല്‍ മഅദനിക്കെതിരെ നടക്കുന്നത് നീതി നിഷേധമാണ് എന്ന് ചങ്കൂറ്റത്തോടെ തുറന്നു പറയാന്‍ ഫ്രണ്ടിനു കഴിഞ്ഞു. അദ്ധേഹത്തെ അറസ്റ്റ്‌ ചെയ്തു തൊട്ടടുത്ത മാസം ഏപ്രില്‍ പത്താം തിയ്യതി കേരളത്തിലെ കാസര്‍ഗോഡ്‌ മുതല്‍ തിരുവന്തപുരം വരെയുള്ള സകല ചുവരുകളിലും സംഘടനയുടെ അഡ്രെസ്സ് എഴുതി “ മഅദനിക് ഒരു നീതി താക്കറെയ്ക്ക് മറ്റൊരു നീതി” എന്ന തലകെട്ടോടെ പോസ്റ്റര്‍ പതികാനും, പ്രസ്ഥാനത്തിന്റെ നേതാക്കള്‍ രൂപം കൊടുത്ത മഅദനി നിയമ സഹായ സമിതി എന്നാ പേരില്‍ കമ്മറ്റി രൂപികരിക്കുകയും ചെയ്തു ആര്ജതവം കാണിച്ചപ്പോള്‍, അന്നതിനെ തള്ളി പറയുകയും തീവ്ര വാദിക്ക് തീവ്ര വാദികള്‍ കൂട്ട് എന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്തവര്‍ കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പതര വര്‍ഷത്തെ വിജാരണ തടവിനു ശേഷം നിന്നും കുറ്റക്കരനെല്ലെന്നു കണ്ടു വിട്ടയച്ചപ്പോള്‍ അദേഹത്തിന് വേദി ഒരുക്കാനും സ്വീകരിച്ചു ആനയിക്കാനും മറ്റും മത്സരിക്കുന്നതു കാണാമായിരുന്നു അതില്‍ അദ്ദേഹത്തിനെ പിടിച്ചു കൊടുത്തതു ഭരണ നേട്ടമാക്കിയവര്‍ പോലും ഉണ്ടായിരുന്നു എന്ന കാഴ്ച രസകരമായിരുന്നു (വീണ്ടും പിടിച്ചു കൊടുത്തത്‌ വേറെ കഥ ).



പക്ഷെ അന്ന് മഅദനിയ്ക്ക് വേണ്ടി ശംഖുമുഖം കടപ്പുറത്ത് മുതല കണ്ണീര്‍ ഒഴുക്കി മഅദനിയെ പോന്നാനിയിലെയ്ക് ആനയിച്ചപ്പോള്‍ അതിനു പിന്നിലെ സി പി എമ്മിന്റെ ഉദ്യെശ്യങ്ങളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ടു വന്നിരുന്നു.


രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളില്‍ ഓല പടക്കം പൊട്ടിയാല്‍ മുസ്ലിം ചെറുപ്പക്കാരെ പിടിച്ചു കൊണ്ട് പോയി ജയിലുകളില്‍ അടച്ചപ്പോളും ഇന്ത്യയിലെ വിവിദ സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ നിരന്ധരമായി നടന്നു കൊണ്ടിരുന്ന സമയത്ത് ഇതിനുപിന്നില്‍ ഹിന്ദുത്വ വര്ഗീിയ വാദികളാണെന്നും, മുഴുവന്‍ സ്ഫോടനങ്ങളും സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് അന്വേഷിക്കണമെന്ന് പറയുകയും ഇതിനെതിരെ രാജ്യത്തിന്റെജ വിവിധ ഭാഗങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്തു പോപ്പുലര്‍ ഫ്രണ്ട്‌ നിര്‍ഭയത്തോടെ മുന്നേറി കൊണ്ടിരുന്നു .

അന്ന് അതിനെതിരെ കണ്ണടച്ചവരും പരിഹസിച്ചവരും ,തീവ്ര വാദികള്‍ എന്ന് വിളിച്ചവരും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യത്തു നടന്ന മലേഗാവ് ഒന്നും രണ്ടും സ്ഫോടങ്ങള്‍ , അജ്മീര്‍ ദര്ഗട, സംജോധ എക്സ്പ്രസ് , മക്ക മസ്ജിദ്‌ , താനെ സിനിമ ഹാള്‍ ,നന്തേട് സ്ഫോടനം ,ഗോവ സ്ഫോടനം തുടങ്ങിയ നിരവധി സ്ഫോടങ്ങള്ക്ക്െ പിന്നില്‍ ആര്‍ എസ്സ എസ്സ കരങ്ങളാണെന്നു കാലം തെളിയിച്ചപ്പോളും പോപ്പുലര്‍ ഫ്രണ്ട്‌ എന്നാ നവ സാമുഹിക പ്രസ്ഥാനത്തിന്റെ നീരിക്ഷണം വൈഭവം ഒരിക്കല്‍ കൂടി ലോകത്തിനു മുന്നില്‍ തുറന്നു നിന്ന് സ്ഫോടങ്ങളുടെ പങ്കു മുസ്ലിങ്ങളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുത്വ ഭീകരര്ക്കൊ പ്പം മുസ്ലിം സംഘടനകളും കൂടി എന്നത് നിരാശജനകമായിരുന്നു..



ഗുജറാത്തില്‍ നടന്ന ഇശ്രത് ജഹാന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നു എന്ന് തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചത്‌ പോപുലര്‍ ഫ്രണ്ട്‌ മാത്രമായിരുന്നു എന്നാല്‍ അന്നത് ചെവി കൊള്ളത്തവരും പരിഹസിച്ചവര്ക്കും കാലം മറു പടി കൊടുത്തു ഇശ്രത് ജഹാന്‍ വ്യജ ഏറ്റു മുട്ടലിലൂടെയാണ് കൊലപെടുതിയത് എന്ന് വാര്ത്തുകള്‍ പുറത്തു വന്നു..


അതിലുപരി ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്രം ദിനം എന്നത് ജില്ല കേന്ദ്രങ്ങളില്‍ രാവിലെ മന്ത്രിയോ ബന്ധപെട്ടവരോ ഒരു പതാക ഉയര്ത്തുാന്നതിലൂടെ അവസാനിച്ചിരുന്ന സ്വതന്ത്ര ദിനാഘോഷം സാധാരണ പൌരന്മാരെ സംബന്ധിച്ച് ഒരു ഒഴിവു ദിനം മാത്രമായിരുന്നു .കൂടിയാല്‍ ഒരു ലഡു അല്ലെങ്കില്‍ പായസം വിതരണം എന്നതില്‍ കവിഞ്ഞു ഒരു ആഘോഷവും ഇല്ലാതിരുന്ന കാല ഘട്ടത്തിലാണ് ഇന്ത്യന്‍ സ്വതന്ദ്ര സമരത്തിന്‌ ചുക്കാന്‍ പിടിക്കുകയും ഒരു സമുദായം എന്നാ നിലയില്‍ സ്വതന്ദ്രതിനു വേണ്ടി പതിനായിര കണക്കിന് രക്ത സാക്ഷികളെ നല്കുുകയും ചെയ്ത മുസ്ലിം സമുദായത്തില്‍ നിന്നും ഇ ഒരു ചെറു സംഘം അത് ഏറ്റെടുക്കുകയും യും


2004 ലില്‍ കേരളത്തിലെ കോഴികോട്, കൊല്ലം എന്നി നഗരങ്ങളില്‍ പരേഡ്‌ നടത്തുകയും ജഗന്തിയന്ധവായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് കേരളം വിട്ടു തമിള്‍ നാട് കര്ണാരടക എന്നി സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലും അടി അടിയായി അണി നിരന്നു ബൂട്ടുകള്‍ ചവിട്ടിയത് .. എന്നാല്‍ ഇതിനോയെക്കെ നഖശികാന്തം എതിര്ത്തി രുന്നവര്‍ അതിനു ശേഷം എല്ലാ മിക്ക സംഘടനകളും സ്വതന്ത്രദിനാഘോഷം ഏറ്റെടുക്കുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിച്ചു ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്‌പോപ്പുലര്‍ ഫ്രണ്ട്‌ എന്നാ പ്രസ്ഥാനത്തിന്റെ കാഴ്ചപാടുകള്‍ മറ്റുളവര്‍ വൈകി ആണെങ്കിലും ശരിവെക്കുന്നു എന്നത് തന്നെയാണ് നീരിക്ഷണങ്ങള്‍ പിഴക്കാതെ ഇ യാത്ര സംഘം ദക്ഷിണേന്ത്യയില്‍ നിന്നും ഉദയം ചെയ്തു ഉത്തരേന്ത്യയില്‍ പ്രകാശം പരത്തി അടിച്ചമര്ത്ത പെട്ടിരുന്ന ഇന്ത്യന്‍ ജനസമൂഹത്തിന് പുതിയ ഒരു ദിശാബോധം നല്കിട അതിന്റെ പ്രയാണം തുടരുകയാണ്..