എന്നെ കുറിച്ച്


പേര് മുഹമ്മദ്‌ ഷഫീഖ്‌, സ്ഥലം കണ്ണൂര്‍ ജില്ലയിലെ തലശേരിക്കടുത്ത് പെരിങ്ങത്തൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ എന്നാല്‍ ഇപ്പൊ സ്വന്തം നാടും വീടും വിട്ടു എണ്ണയുടെയും ഈത്തപ്പഴത്തിന്റെയും അതിലുപരി പുണ്യങ്ങളുടെ നാടായ സൗദി അറേബ്യയില് അതി ജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കരിയാട് ഗവര്ന്മെ ന്റ് സ്കൂള്‍ (ഒലിപ്പില്‍ ), എന്‍ എ എം സ്കൂള്‍ പെരിങ്ങത്തൂര്‍ . മുബാറക് സ്കൂള്‍ തലശ്ശേരി എന്‍ എ എം കോളേജ് കല്ലിക്കണ്ടി എന്നി സ്ഥാപനങ്ങളില്‍ കയറി "ഇറങ്ങി " ഇടയ്ക്കു കുറച്ചു പഠിക്കുകയും ചെയ്തു . കൂട് കൂട്ടുന്നിടെത്തെല്ലാം സഹോദര തുല്യമായ സുഹുര്ത്തു ക്കള്‍ ഉണ്ടാകുന്നു ..... ആദ്യം നമ്മുടെ കൊച്ചു കേരളം ജോലി തേടി പുണ്യ ഭുമിയായ സൗദി അറബിയിലേക്ക് പോയി എങ്ങനെ എങ്കിലും ഒരു ജോലി പിന്നീടത് പൈസയോടുള്ള കൊതിയായി മാറുന്നു ..അവടെ നിന്നും ഖത്തര്‍ ... ഇപ്പൊ വീണ്ടും ഇതാ സൌദിയില്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു.. വായന ശീലം അല്പ്പം  ഉണ്ടെങ്കിലും എഴുതാനുള്ള യാതൊരു കഴിവും എനിക്കില്ല ഞാന്‍ എന്റെ ബ്ലോഗിന്റെ വിവരണത്തില്‍ പറഞ്ഞത് പോലെ യാതൊരു അവകാശ വാദങ്ങളും ഞാന്‍ ഉന്നയിക്കുന്നില്ല മനസ്സില്‍ വന്ന്‍ അടിയുന്ന കാര്യങ്ങള്‍ കുറിച്ചിടുവാനും  ഗൂഗിള്‍ അമ്മാവന്‍ ഫ്രീയായി തന്ന ഒരു സെന്റ്‌ ഭൂമിയില്‍ വല്ലതും എഴുതുവനുമുള്ള ഒരു “ആ(ത്യ)ഗ്രഹം”