യാത്ര

ഒരു വയനാടന്‍ യാത്ര 

പെരുന്നാള്‍ കഴിഞ്ഞു പിറ്റേ ദിവസമാണ് ഞാനും കുടുംബവും ഒരുമിച്ചുള്ള രണ്ടു ദിവസത്തെ വയനാട്‌ യാത്ര ചെയ്തത് രാവിലെ സുബഹി നമസ്കാരം കഴിഞ്ഞു കൃത്യം ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി നമ്മള്‍ ഏഴു പേരുണ്ടായത് കൊണ്ട് തന്നെ ഇന്നോവയയിരുന്നു യാത്ര വാഹനം കുറ്റ്യാടി ചുരം വഴി മീന്‍ മുട്ടി , ബാണാസുര ഡാം ,പുക്കോട്തടാകം എന്നതായിരുന്നു യാത്ര പ്ലാന്‍കേരളത്തിലെ കാല വര്‍ഷം അവസാന ഘട്ടത്തില്‍ ആയിരുന്നു അത് കൊണ്ട് തന്നെ നല്ല മഴ കാലം ആയിരുന്നു.. കുറ്റ്യാടി ചുരം വഴി ഞാന്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും കൂടെ ഉള്ളവര്‍ക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു.. പ്രകൃതിയുടെ യഥാര്‍ത്ഥ പച്ചപ്പും കുന്നും കാടും നിറഞ്ഞ ആ മനോഹരമായ ചുരത്തിലൂടെ ഉള്ള യാത്ര എത്ര പോയാലും മതി വരാത്ത ഒരു വഴി... പൊതുവേയുള്ള കേരളത്തിലെ റോഡുകളെ അപേക്ഷിച്ചു നല്ല റോഡയിരുന്നു കുറ്റ്യാടി – നിരവില്‍ പുഴ റൂട്ട്... ഇ ചുരം അവസാനിച്ചു എത്തുന്ന ആദ്യത്തെ കൊച്ചു ടൌണ്‍ ആണ് നിരവില്‍പുഴ എന്നത്, ഒരു കൊച്ചു പുഴ ഇതിലൂടെ കടന്നു പോകുന്നുണ്ട്, ഇവിടെ എത്തുമ്പോഴേക്കും കാലവസ്ഥ പാടെ മാരും ഇളം കാറ്റോടു കൂടിയ തണുത്ത കാലാവസ്ഥഅവിടെ നിന്നും ഒരു ചെറിയ ഹോട്ടലില്‍ നിന്നും ചായ കുടിച്ചു യാത്ര തുടര്‍ന്ന് ബാണാസുര ഡാം ലക്ഷ്യമാക്കിയായിരുന്നു മനോഹരമായ തേയില തോട്ടങ്ങളിലൂടെ ആയിരുന്നു യാത്ര.. ആ തേയില തോട്ടങ്ങളുടെ മനോഹാരിത കണ്ടു ഇടയ്ക്കു വണ്ടി നിര്‍ത്തി കുറച്ചു ഫോട്ടോകള്‍ എടുത്തു

തേയില തോട്ടം

ഏകദേശം പത്രണ്ട് മണിയോടെ ഡാമ്മില്‍ എത്തി അന്ന് ആയിരുന്നു ആ ഡാമിലെ മൂന്ന് ഷട്ടറുകളും തുറന്നത് വളരെ മനോഹരമായ ആ കാഴ്ച കണ്ട ശേഷം ബാണാസുര ഡാമിന്റെ തൊട്ടടുത്ത തന്നെയാണ് മീന്‍ മുട്ടി വെള്ളചാട്ടവും അതിനു തൊട്ടു താഴെ ആയി വണ്ടി നിര്‍ത്തി നാനൂര്‍ മീറ്റര്‍ ദൂരം നടന്നു കയറണം അവടെ നിന്നും അപ്പോഴൊക്കെ മഴ നിര്‍ത്താപെഴുന്നുണ്ടായിരുന്നു
വെള്ളചാട്ടത്തിന്റെ താഴ്വരയില്‍ നിന്നും കുളിക്കണം എന്നാ ഉദ്ദേശത്തോടെ ആയിരുന്നു ഞാനും ജംഷീദും പുറപ്പെട്ടത്‌ അവടെ എത്തി ആ വെള്ളച്ചാട്ടത്തിന്റെ ഭീകരമായ പ്രളയം കണ്ടപ്പോള്‍ കുളിക്കണം എന്നുള്ള ആഗ്രഹം “പമ്പ “ കടന്നു.. മഴ കാലം ആയത് കൊണ്ട് വെള്ള ചാട്ടത്തിന്റെ ഫോര്‍സ് വളരെ കൂടുതലായിരുന്നു ഘോരമായ ശബ്ദത്തോടെ ഉള്ള അത നല്ലവണ്ണം “ ഭയത്തോടെ “ ആസ്വദിച്ചു അവടെ നിന്നും ഇറങ്ങുംപോയെക്കും സമയം ഒരു മണി ആയിരുന്നു
മീന്‍ മുട്ടി വെള്ള ചാട്ടം
ഉച്ച ഭക്ഷണം കയിക്കാന്‍ വേണ്ടി ബാണാസുര ഡാമിനു അടുത്തുള്ള ഒരു തനി നാടന്‍ ഭക്ഷണ ശാലയില്‍ നിന്നും ഞങ്ങളെ വാഹനം കണ്ടു ഒരു ചേച്ചി കൈ കൊണ്ട് ആങ്ങ്യം കാണിക്കുന്നുണ്ടായിരുന്നു അവടെ നിന്നും നടന്‍ ചോറും കറിയും അടിച്ചു പൂക്കോട് തടാകം ലക്ഷ്യമാകി നീങ്ങി ... ഇരുപത് കിലോ മീറ്റരിനോളോം ദൂരം ഉണ്ട് ബാണാസുരസാഗര്‍ നിന്നും പൂകോട് തടാകത്തിലേക്ക്‌, മലകള്ക്കിടയില്‍ ഉള്ള ഇ തടാകം വയനാട്ടിലെ ഒരു പ്രദാന വിനോദ സഞ്ചാര കേന്ദ്രമാണ് .പെരുന്നാള്‍ സീസണ്‍ ആയത് കൊണ്ട് തന്നെ നല്ല തിരക്കാണ് ഇവിടെ.. മനോഹരമായ ആ തടാകത്തില്‍ ബോട്ട് യാത്ര തന്നെയാണ് തടാകത്തിലെ പ്രധാന ആകര്‍ഷണം.. പരിസ്ഥിതി പ്രശനം കാരണം ഇവിടെ സ്പീഡ്‌ ബോട്ടുകള്‍ ഇല്ല പകരം പെഡല്‍ ബോട്ടുകളാനുള്ളത് .ഞങ്ങള്‍ ഏഴു പേര്‍ക്ക് കണക്കായുള്ള പെഡല്‍ ബോട്ട് അവിടെ ഉള്ളത് ആ യാത്ര അല്‍പ്പം കൂടി ആനന്ദകരമാക്കി... ചുറ്റും കുന്നുകളും കാടുകള്‍ കൊണ്ടും മനോഹരമായ ആ തടാകം വയനടിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്..
പൂക്കോട് തടാകതിലൂടെയുള്ള ബോട്ട് യാത്ര
സമയം അഞ്ചു മണിയോടെ അടുത്തിരുന്നു.. അവടെ നിന്നും നമസ്കാരവും കയിഞ്ഞു തിരിച്ചു നേരത്തെ തന്നെ ബുക്ക്‌ ചെയ്ത കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടിലെക്ക് തിരിച്ചു ഏഴു മണിയോടെ ഞങ്ങള്‍ അവടെ എത്തി ... അപ്പോയെക്കും എല്ലാവരും ക്ഷീണിച്ചിരുന്നു... നല്ല സൗകര്യം ഉള്ള ഒരു വീടായിരുന്നു അത കല്‍പ്പറ്റ ടൌണില്‍ തന്നെ മൂന്ന് മുറികളുള്ള ഒരു നല്ല വീട്... അവിടെ നിന്നും ഫ്രഷ്‌ ആയഅതിനു ശേഷം പുറത്തു നിന്നും രാത്രി ഭക്ഷണം പാര്‍സല്‍ വാങ്ങി റൂമില്‍ നിന്നും എല്ലാവരും ഒരുമിച്ചു കഴിച്ചു അന്നത്തെ ദിവസം അവിടെ തീര്‍ന്നു കാലത്ത്‌ നമ്മുടെ കുടുംബ സുഹുര്തായ അസിഫ്കയുടെ സുല്‍ത്താന്‍ ബത്തേരിയിലുള്ള വീട്ടിലേക്കു പോയി ഉച്ച ഭക്ഷണവും കഴിച്ചു തിരിച്ചു കുറ്റ്യാടി വഴി നാട്ടിലേക്കു... യാത്രകളില്‍ എന്നും ഓര്‍മ്മിക്കാന്‍ വയനടിനോടെ ഒരികലും വിട പറയാറില്ല വരുമ്പോള്‍ കാരണം ഇനിയും ഒരുപാട വരാന്‍ ആഗ്രഹം മനസ്സില്‍ ഉള്ളത് കൊണ്ടു തന്നെ ....