വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

ഓര്‍മകളില്‍ ശോഭിക്കുന്ന നക്ഷത്രങ്ങള്‍കണ്ണീര്പടര്ന്ന കവിള്ത്തടങ്ങളോടെ

എന്റെ വിടപറയല്ശ്രവിച്ച സഹോദരനില്

നിന്നാവട്ടെ രണ്ടാം ഭവനത്തിന്റെ

വേദനയൂറുന്ന വേര്പിരിയല്തുടങ്ങുന്നത്.

അന്ന് പ്രിയപ്പെട്ട ഉമ്മയെ വേര്പിരിയുമ്പോള്

നനവാര്ന്ന മിഴികളായിരുന്നുവെനിക്ക് കൂട്ട്.

ഇന്നാവട്ടെ എന്റെ കണ്ണുകള്അതിലേറെ നനയിക്കാന്

വാല്സല്യം കോരിനല്കുന്ന

സഹോദരതുല്യസുഹൃത്തുക്കളും.

സ്വയം കുഞ്ഞനുജനും മറ്റു ചിലരുടെ ജ്യേഷ്ടനുമായി

കാലമൊത്തൊഴുകിടവെയൊരു വേര്പിരിയല്‍...

സഹിക്കാനാവില്ലയെങ്കിലും അനിവാര്യമായ

തിരിഞ്ഞുനടത്തം തുടരട്ടെ ഞാന്‍.

ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങള്‍,

പങ്കുവച്ച സ്വപ്നങ്ങള്‍, അനുഭവങ്ങളേറെ

സമ്മാനിച്ചയീ ഭൂമിക വിട്ടുപോവുമ്പോള്

കണ്ണീരുപ്പു പാകി ഞാനെന്റെ ഹൃദയമുറിവുണക്കാം..

സ്വന്തമാക്കിയ മനോഹരലോകത്തെ

തനിച്ചാക്കി യാത്രയാവാന്മടിക്കുന്ന

ഹൃത്തടത്തെ അടക്കിനിര്ത്താന്

ഞാനിനിയുമേറെ പഠിക്കാനുണ്ട്.. എങ്കിലും

ഓര്മകളിലൊരായിരം നക്ഷത്രം കണക്കെ

ശോഭിക്കുമീ മണലാരണ്യവും നിര്ലോഭമെനിക്കായി

സ്നേഹം പകര്ന്ന നിങ്ങളും............

2 അഭിപ്രായങ്ങൾ:

  1. "സ്വയം കുഞ്ഞനുജനും മറ്റു ചിലരുടെ ജ്യേഷ്ടനുമായി.."
    കൊള്ളാം..

    മറുപടിഇല്ലാതാക്കൂ