ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

വെറുതെ ഒരു കുടക് യാത്ര...


സാധാരണ ഗള്‍ഫിലെ ജോലിയെക്കാള്‍ തിരക്കുള്ള ജീവിതം നാട്ടില്‍ വരുമ്പോള്‍ ആയിരിക്കും സംഘടന പരിപാടികളും മറ്റും ആയി എല്ലാ ദിവസവും വളരെ പെട്ടെന്ന് കഴിഞ്ഞു പോകും. എത്ര തിരക്കായാലും അതിനിടയില്‍ യാത്രക്കുള്ള സമയം എങ്ങനെ എങ്കിലും കണ്ടെത്തും ഖത്തറില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന സമയം, സ്ഥിരമായി പോകാറുള്ള യാത്രകള്‍ക്ക് മുടക്കം വേണ്ട എന്നാ നിലയില്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്തു കുടഗിലേക്ക് ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു, പ്ലാന്‍ ചെയ്തു എന്ന് കേട്ടാല്‍ അവിടെ എന്ത് കാണാന്‍ എന്നോ എവിടെ പോകണം എന്നോ ഒരു നിശ്ചയവും ഇല്ല.

ഏതായാലും ഞങ്ങളുടെ സ്ഥിരം ഉല്ലാസ കേന്ദ്രമായ വയനാട് വഴി തന്നെ പോകാം എന്ന് കരുതി,വയനാട്ടിലേക്കുള്ള യാത്ര ഒരിക്കലും വെറുതെ ആകാറില്ല പ്രകൃതിയുടെ മനോഹാരിത തന്നെ ധാരാളം രാവിലെ എന്റെ സുഹുര്‍തുക്കളും സഹ പ്രവര്തകരുമായ ഫഹദും , അബ്ദുവും , സുബൈര്‍ക്കയും പിന്നെ മിക്ക യാത്രകളിലും കൂടെ ഉണ്ടാവുന്ന ഫൈസലും അങ്ങനെ ഞങ്ങള്‍ അഞ്ചു പേര്‍. ഇതില്‍ അബ്ദുവിന് കുടഗില്‍ മുന്‍പ്‌ പോയ പരിചയം ഉണ്ട്, രാവിലെ തന്നെ പെരിങ്ങത്തൂരില്‍ നിന്നും വയനടിലേക്കുള്ള എളുപ്പ വഴിയായ കുറ്റ്യാടി ചുരം വഴി ആയിരുന്നു യാത്ര സാമാന്യം നല്ല റോഡുകള്‍ വാഹങ്ങള്‍ പൊതുവേ കുറവും ആയിരിക്കും ഇ വഴിയില്‍ വയനാട്ടിലെ മിക്ക സ്ഥലങ്ങളും ഒന്നോ അതില്‍ അധികമോ പ്രാവശ്യം സന്ദര്‍ശിച്ചിട്ടുള്ളവയാണ് അതിനാല്‍ നേരെ കുടഗില്‍ പോകാം എന്നായിരുന്നു തീരുമാനം എന്നാലും കുടഗിലെക്കുള്ള വഴിയില്‍ ആണ് തോല്പെട്ടി വൈല്‍ഡ്‌ ലൈഫ് സങ്കേതം എന്ന് അബ്ദു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവിടെ ഒന്ന് സന്ദര്‍ശിക്കാം എന്ന് കരുതി പക്ഷെ അവിടെ ഞങ്ങള്‍ എത്തുമ്പോയെക്കും രാവിലെ പ്രവേശനത്തിനുള്ള സമയം കഴിഞ്ഞിരുന്നു ഇനി വൈകുന്നേരം മാത്രമേ പ്രവേശനം ഉള്ളു എന്ന് പറഞ്ഞു


തോല്പെട്ടി വന്യ ജീവി കേന്ദ്രത്തിന്റെ കവാടം

അവിടെ നിന്നും ഒരു ചായയും കുടിച്ചു കുടഗിനെ ലക്ഷ്യമാക്കി നീങ്ങി 12 മണി അയെപ്പോയെക്കും കുടഗിനടുത്ത്‌ കുട്ടയില്‍ ഉള്ള ഇരുപ്പ്‌ വെള്ളചാട്ടം ഉണ്ട് എന്ന് അബ്ദു പറഞ്ഞു എന്നാല്‍ അവിടെ പോയി ആര്മാധിചൊന്നു കുളിക്കാം എന്നായി. കര്‍ണാടക സംസ്ഥാന ടൂറിസത്തിന്റെ കീഴില്‍ ആണ് ഇരൂപ്പ് ഫാള്‍സ് പത്തു രൂപ യാണ് എന്‍ട്രി ഫീ അഞ്ചു ടിക്കെറ്റും എടുത്തു വെള്ളചാട്ടം ലക്ഷ്യമാകി ഞങ്ങള്‍ നടന്നു ഒരു കാടിന്റെ ഉള്ളിലായി ആണ് ഇ വെള്ളചാട്ടം അത്ര പ്രസ്സിദ്ധ്മയില്ലെന്കിലും ഇ അടുത്തായി ധാരാളം സന്ദര്‍ശകര്‍ ഇവിടെ വന്നു പോകുന്നുണ്ട് എന്ന് വാഹനങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി

തൂക്കു പാലം


വെള്ള ചാട്ടം ഒരു വിദൂര ദൃശ്യം

ആ വനത്തിലൂടെ നടന്നു നീങ്ങി വൃക്ഷങ്ങളും ചെറിയ അരുവികളും തൂക്കു പാലങ്ങളും ആയി പ്രകൃതി രമണിയമായ ഒരു പ്രദേശം.. വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത ശബ്ദം കേട്ട് കൊണ്ടിരുന്നു കുറച്ച അധികം നടക്കാനുണ്ട് അവിടെ എത്തിയ ഞങ്ങളില്‍ ഫഹദ്‌ ഒഴിച്ച് എല്ലാവരുംവെള്ളത്തിലിറങ്ങി

"യാത്രികര്‍ " . അബ്ദു , ഞാന്‍ , സുബൈര്‍ക്ക , ഫഹദ്‌

"ഞാനും വെള്ളചാട്ടവും "

"ഒഴുക്കിനിതിരെ" ഞാനും ഫൈസലും

ഞാനും ഫൈസലും വെള്ളചാട്ടത്തിന്റെ താഴെ കുറെ നേരം നിന്നു നല്ല തണുത്ത വെള്ളം ശരീരത്തില്‍ വന്നു തട്ടുമ്പോള്‍ ഒരു മസാജ് ചെയ്യുന്ന സുഖം.. രണ്ടു മണിക്കൂറിലധികം അതില്‍ ചിലവിട്ടു

അവിടെ നിന്നും ഇറങ്ങി ഭക്ഷണവും നിസ്ക്കാരവും നിര്‍വഹിച് യാത്ര തുടര്‍ന്ന് സമയം 3 മണി കയിഞ്ഞിരുന്നു പിന്നീട് നേരെ പോയത്‌ കുടഗിനടുത്തു തന്നെയുള്ള ഒരു ദ്വീപിലെക്കാന് ദ്വീപ്‌ എന്ന് വെച്ചാല്‍ ആള്‍ താമസം ഒന്നും ഇല്ലാത്ത ഒരു ചെറിയ പുഴയാല്‍ ചുറ്റ പെട്ട് കിടക്കുന്ന മനോഹരമായ ഒരു പ്രദേശം അവിടെ ആന സങ്കേതവും ഉണ്ട് അതൊന്നു കാണാം എന്നു തീരുമാനിച്ചു ആ ദ്വീപിനടുത്ത് എത്തി ( സ്ഥല പേര് ഞാന്‍ ഓര്‍ക്കുന്നില്ല )

"കപ്പിത്താന്‍ " ബോട്ടില്‍ നിന്നും

ദ്വീപിലേക്ക് പോകാന്‍ ചെറിയ ഫൈബര്‍ ബോട്ടുകള്‍ ഉണ്ട് അതിലേക്കുള്ള ടിക്കെറ്റും എടുത്ത് ആ ദ്വീപില്‍ എത്തി കുറെ ഏറെ സഞ്ചാരികള്‍ ഉണ്ട് ആന സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം അത് കൊണ്ട് തന്നെ വിദേശികളും ധാരാളം ഉണ്ട് അവര്‍ക്ക്‌ ഇതൊരു കൌതുകം തന്നെയാണല്ലോ അവിടെ നിന്നും അതെല്ലാം കണ്ടു മടങ്ങുന്പോയെക്കും സമയം 6 മണി ആയി..

"ആന സങ്കേതത്തില്‍ നിന്ന്"

അവിടെ നിന്നും വയനാട്‌ പേര്യ ചുരം ഇറങ്ങി കൂത്ത്‌പറമ്പ് വഴി നാട്ടിലേക്ക് ..യാത്ര ഓര്‍മകളിലേക്ക് വെറുതെ ഒരു കുടക് യാത്ര

21 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍10/26/2011 09:37:00 PM

  ആന സവാരി നടത്തിയിലെ?

  മറുപടിഇല്ലാതാക്കൂ
 2. @അജ്ഞാതന്‍ ... ഇല്ല ആന സവാരിക്ക് സമയം അനുവദിച്ചില്ല .... ബ്ലോഗില്‍ പരിചയം കുറവാണ് തെറ്റുകള്‍ ചൂണ്ടി കാണിക്കണെ ....

  മറുപടിഇല്ലാതാക്കൂ
 3. ഏതായാലും നിങ്ങളുടെ യാത്ര നന്നായി വിവരണം എനിക്കിഷ്ടമായി . അടുത്ത യാത്രക്ക് എന്ജാനും കൂടി........... അല്ലങ്കില്‍ വേണ്ട. അത് ബുദ്ധിമുട്ടാകില്ലേ...

  മറുപടിഇല്ലാതാക്കൂ
 4. വരികള്‍ക്കിടയില്‍ ചിത്രങ്ങള്‍ കൂടി കൊടുത്തത് വളരെ നന്നായിട്ടുണ്ട്.. നിങ്ങളുടെ കൂടെ ഞാനും ഒരു കുടക് യാത്ര ചെയ്ത അനുപൂതി..
  തുടര്‍ന്നും ഇത്തരത്തിലുള്ള മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 5. കുത്തും കൊമകളും ഇടെണ്ടിടത്ത് ഇട്ടില്ലയോ എന്നൊരു സംശയം? സംഭവം ജോരാട്ടാ.

  മറുപടിഇല്ലാതാക്കൂ
 6. @ഒലീവ്‌ .......അഭിപ്രായത്തിനു നന്ദി .....
  @ nayms ...... അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി
  @kader ..... അതെ ചില പ്രശ്നങ്ങള്‍ ഉണ്ട് ബ്ലോഗ്‌ എയുതില്‍ പരിചയ കുറവുണ്ട് ... അഭിപ്രായത്തിന വളരെ നന്ദി ...

  മറുപടിഇല്ലാതാക്കൂ
 7. നല്ല അവതരണം വായിക്കുമ്പോള്‍ മടുപ്പ് തോന്നുന്നില്ല >>

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. കുറച്ചു കൂടി ചിത്രങ്ങള്‍ ആകാമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 10. പോയ സ്ഥലങ്ങളുടെ പേരും മറ്റും അറിഞ്ഞിരിക്കണ്ടേ ഇഷ്ടാ..
  എന്നാലല്ലെ യാത്ര പൂര്‍ണ്ണമാകൂ..

  ആശംസകളോടേ...

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. @മുല്ല .... കുറെ യാത്രകല്‍ ചെയ്തിട്ടുണ്ട്,അന്നൊന്നും ഇ ബ്ലോഗ്‌ സംവിധാനത്തെ കുറിച്ചോ, യാത്ര കുറിപ്പുകളെ സംന്ബന്ധിച്ചോ ഒരു ഐഡിയയും ഇല്ലായിരുന്നു ... ഏതായാലും ഇനി അത് സൂക്ഷിക്കാം അഭിപ്രായത്തിനു വളരെ നന്ദി ....

  മറുപടിഇല്ലാതാക്കൂ
 13. സ്ഥലങ്ങളും, കാഴ്ചകളും പരിജയപ്പെടുത്തിയതിന് നന്ദി...
  പോവണം എന്നുണ്ടായിരുന്നു.....

  മറുപടിഇല്ലാതാക്കൂ
 14. അതൊരു പക്ഷേ കുറുവ ദ്വീപായിരിക്കും. വയനാട്ടിലെ ഒരു പ്രധാന ആകർഷണമാണാ ദ്വീപ്. തോല്പെട്ടിയിൽ പോയിട്ട് വന്യജീവികളെയൊന്നും കണ്ടില്ലേ? ഹതഭാഗ്യർ!
  വിവരണം അത്ര നന്നായില്ലെന്നാണ് തോന്നുന്നത്. വന്യജീവി സങ്കേതത്തിൽ പോയാൽ ഫോട്ടോ എടുക്കാതെ ആരെങ്കിലും മടങ്ങുമോ? കൂടുതൽ ഫോട്ടോകളുമായി ഒന്ന് എഡിറ്റ് ചെയ്ത് പോസ്റ്റുമല്ലോ?
  ആശംസകൾ.
  @മുല്ല: ആ പഴയ ഫോട്ടോ തന്നെ നല്ലത്. ഇതിൽ നന്നെ മെലിഞ്ഞിരിക്കുന്നല്ലോ.

  മറുപടിഇല്ലാതാക്കൂ
 15. സ്ഥിരമായി യാത്ര പോകുന്ന ടീമാണെന്ന് മനസ്സിലായി. നെറ്റിലൊക്കെ നോക്കി നേരത്തെ പ്ലാൻ ചെയ്ത് വേണ്ടെ പോകാൻ. ഫോട്ടോസ് എല്ലാം ലേബൽ ചെയ്ത്,തിയ്യതി സഹിതം ഫോൾഡറിൽ സേവ് ചെയ്യണേ. ഭാവിയിലെ പോസ്റ്റുകൾക്കും യാത്രകൾക്കും ഉപകാരപ്പെടും.

  വെള്ളച്ചാട്ടം കുട്ടക്കടുത്തുള്ള ഇരിപ്പു ഫാൾസ് ആകും. ദ്വീപ് വയനാട്ടിലുള്ള കുറുവയും.

  ധാരാളം യാത്രകളും പോസ്റ്റുകളും വരട്ടെ!

  മറുപടിഇല്ലാതാക്കൂ
 16. യാത്രകള്‍ തുടരൂ......ആശംസകള്‍ ........സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 18. @ ജാസിം
  @ നകുളന്‍
  @ ശികണ്ടി
  @ ഒരു യാത്രികന്‍
  അഭിപ്രായത്തിനു നന്ദി .....
  @ വിധു ചോപ്ര .... ദ്വീപ്‌ കുറുവ ദ്വീപ്‌ അല്ല കുരുവ ദ്വീപില്‍ കുറെ തവണ പോയിട്ടുണ്ട് .... പിന്നെ കുറുവ ദ്വീപില്‍ ആന സങ്കേതം ഇല്ല ....പിന്നെ വന്യ ജീവി സങ്കേതത്തില്‍ പ്രവേശിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഫോട്ടോ എടുക്കാതിരുന്നത് ബ്ലോഗില്‍ പരിചയം കുറവാണു അത് വിവരണത്തെ ബാധിച്ചിട്ടുണ്ട് ഇനി ശ്രദ്ധിക്കാം .. തുറന്ന അഭിപ്രായത്തിനു വളരെ നന്ദി

  മറുപടിഇല്ലാതാക്കൂ
 19. @എ ജെ .... അതെ വെള്ള ചാട്ടം ഇരുപ്പ് ഫാള്‍സ് തന്നെ വളരെ നന്ദി ഓര്‍മ്മ പെടുത്തിയതിനു ... പക്ഷെ ദ്വീപ്‌ കുറുവ അല്ല കേട്ടോ :) കുറുവയില്‍ ഒരുപഅടു തവണ സന്ദര്‍ശിച്ചത് കൊണ്ട് അതു മറക്കാന്‍ ആവില്ല ... ഏതായാലും ഞാന്‍ ഇ പോസ്റ്റ്‌ ഒന്ന് എഡിറ്റ്‌ ചെയ്യുന്നു

  മറുപടിഇല്ലാതാക്കൂ
 20. ഇനിയും ഒരുപാട് യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ
  നല്ല വിവരണം
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ