ഞായറാഴ്‌ച, നവംബർ 20, 2011

മൈസൂരിലേക്ക് ഒരു ബൈക്ക്‌ യാത്ര


യാത്രകള്‍ ഹരമായിരുന്നു എനിക്കും സുഹ്ര്‍ത്തുക്കള്‍ക്കും . അതിനു സീസണോ ഓഫ്‌ സീസണോ എന്നൊന്നുമില്ല, മുന്‍ കൂട്ടിയുള്ള പ്ലാനിങ്ങും ഉണ്ടാവാറില്ല. മൂന്ന് വര്‍ഷം മുന്‍പ്‌ നടന്ന ഒരു യാത്ര ഞാന്‍ ഇവിടെ കുറിക്കുന്നു....പതിവ് പോലെ മഗ്രിബ് നമസ്ക്കാരം കഴിഞ്ഞു പള്ളിയുടെ മുന്‍പില്‍ ഞാനും സാജിറും റഹീസും നില്‍ക്കുമ്പോയാണ് യാത്രകളുടെ ആശാന്‍ ഫൈസല്‍ വന്നു ചോദിച്ചു നമുക്ക് ഇപ്പൊ വയനാട്ടിലേക്ക് പിടിച്ചാലോ എന്ന് സുഖംമില്ലേ നിങ്ങക്ക്എന്നായിരുന്നു എന്‍റെ മറുപടി അപ്പോള്‍ റഹീസ് പറഞ്ഞു നാളെ സുബഹിക്ക് ശേഷം പോകാം എന്ന് എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു... പറഞ്ഞത് പോലെ

എല്ലാവരും കൃത്യം ആറു മണിക്ക് തന്നെ പെരിങ്ങത്തൂരില്‍ എത്തി ബൈകിലയിരുന്നു യാത്ര ,രണ്ടു ബൈക്കുകളിലായിനാലു പേര്‍ ഞാനും സാജിറും, ഫൈസലിനൊപ്പം റഹീസും.. ബൈകിലുള്ള വയനാട്‌ യാത്ര ഒരു പ്രത്യേക അനുഭവമാണ് കുറ്റ്യാടി വഴി ചുരം കയറുമ്പോള്‍ തന്നെ

ആ യാത്രയുടെ നവ്യാനുഭവം മനസിലാകും പ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ ആസ്വദിചു കൊണ്ട് ഞങ്ങള്‍ ചുരം കയറി..


നേരെ പോയത്‌ കുറുവ ദ്വീപിലേക്കാണ് വയനാടിന്റെ വിനോദ സഞ്ചാര ഭുപടത്തില്‍ ഒഴിച്ച് കുടാന്‍ പറ്റാത്ത ആള്‍ താമസം ഇല്ലാത്ത ദ്വീപാണ് കുറുവ ദ്വീപ്‌. കബനി പുഴ കടന്നു വേണം ഇവിടേയ്ക്ക് പോകാന്‍ ഇതിനു വേണ്ടി ബോട്ട് സര്‍വിസ് ഉണ്ട് കുറച്ചു സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഇതിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലൂടെ നടന്നും പോകാം..

കുറുവ ദ്വീപ്‌

. നടന്നായിരുന്നു ഞങ്ങള്‍ ദ്വീപിലേക്ക് പോയത്‌ നാലു പേരും കൈകള്‍ തമ്മില്‍ പിടിച്ചു കൊണ്ട് ദ്വീപിലെത്തി ചെറിയ അരുവികളും വൃക്ഷങ്ങളും പക്ഷികളും ചാങ്ങടവും ഒക്കെ ആയി പ്രകൃതിയുടെ അതി മനോഹരമായ തനധ് രൂപമാണ്‌ 950 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന കുറുവ ദ്വീപ്‌.


കുറുവയിലൂടെ ഒഴുകുന്ന കബനി നദി

ഒരുപാട് വിനോദ സഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നു. കബനി പുഴയുടെ കൈ വരികള്‍ ആ കാടിന്റെ ഉള്ളിലൂടെയും ഒഴുകുന്നുണ്ട് ആ ഒഴുക്കില്‍ ഞങ്ങള്‍ നാലു പേരും മതി മറന്നു കുളിച്ചു സമയം പോയത്‌ അറിഞ്ഞതെയില്ല വൈകിട്ട് മൂന്ന് മണി ആയി കാണും അവിടെ നിന്നും തിരിച്ചു നാട്ടിലേക്കു പോകാം എന്ന് പറഞ്ഞു.. തിരിക്കുന്ന വഴിയില്‍കാടിന്റെ ഇരു വശങ്ങളിലും ആയി ധാരാളം മാനുകളെ കാണാന്‍ സാധിച്ചു

ദ്വീപില്‍ നിന്നും മടങ്ങി ഹൈവേയിലേക്ക് ക കടകുമ്പോള്‍ ആണ് കേരള ടുറിസം വകുപ്പിന്റെ ഒരു ബോര്‍ഡ്‌ കണ്ടത്‌ മൈസൂര്‍ 110 കി മി എന്ന് ഇത് ചൂണ്ടി കാണിച്ച കൊണ്ടു ഫൈസല്‍ പറഞ്ഞു മൈസൂര്‍ വരെ പോയാലോ?”... ഇപ്പൊ മൈസൂരില്‍ പോകണോ അതും ബൈക്കില്‍ !!! ഞാന്‍ ഒന്ന് അന്ധാളിച്ചു, അവന്‍ ഞങ്ങള്‍ മൂന്ന് പേരെ കൊണ്ട് സമ്മധിപ്പിച്ചു... മുന്‍പേ എപ്പോയോ ഞാന്‍ മൈസൂരില്‍ പോയിട്ടുണ്ട് പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല... അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ യാത്ര തുടര്‍ന്ന് മൈസൂരിലേക്... സമയം വൈകുന്നേരം നാലു മണി കഴിഞ്ഞു ഉച്ച ഭക്ഷണം കഴിക്കത്തതിനാല്‍ വയറ്റില്‍ ഗാന മേളതുടങ്ങിയിരുന്നു.. ബാവലി വഴി മൈസൂരിലേക്ക് പോകാന്‍ ഒരു ഷോര്‍ട്ട് വഴി ഉണ്ടെന്നു അവിടെ നിന്നും ഒരാള്‍ പറഞ്ഞു തന്നു... ആ റോഡിലേക്ക് തിരിയുന്നതിനു മുന്‍പായി ഒരു ഉപ്പുപ്പയും ഉമ്മുമ്മയും നടത്തുന്ന ചെറിയ ചായ കട കണ്ടു അവിടെ നിന്നും ഭക്ഷണം കഴിച്ചു നല്ല നടന്‍ വിഭവങ്ങള്‍...


അതിനു ശേഷം യാത്ര തിരിച്ചു വളരെ മോശമായ റോഡ്‌ വാഹനങ്ങള്‍ ഒന്നും തീരെ ഇല്ല വിജനമായ സ്ഥലം എനിക്ക് അല്‍പ്പം ഭയം ഉണ്ടായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല . റോഡിന്റെ മോശമായ അവസ്ഥ കാരണം വളരെ പതുക്കെ മാത്രമേ പോകാന്‍ പറ്റുന്നുള്ളൂ.

സമയം പത്തു പതിനൊന്നു മണി ആയപ്പോയെക്കും മൈസൂര്‍ ഹൈവേയില്‍ എത്തി അവിടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു , അവിടെ നിന്നും അര മണിക്കൂര്‍ കൂടിയുണ്ട്‌ മൈസൂര്‍ ടൌണിലേക്ക് എന്ന് ഹോട്ടലില്‍ നിന്നും പറഞ്ഞു ബൈക്ക്‌ ഓടിക്കുന്നതിനാല്‍ ഉറക്കമില്ലെങ്കിലും നല്ല ക്ഷീണം ഉണ്ടായിരുന്നു എല്ലാവര്‍ക്കും , 12 മണി അയപ്പോയെക്കും മൈസൂര്‍ സിറ്റിയില്‍ എത്തി.

ഞങ്ങളെ കണ്ട ഉടനെ ഒരു ഓട്ടോക്കാരന്‍ പിന്നില്‍ കൂടി ബായ് സാബ് റൂം ചായിഹെ ?” ( റൂം വേണോ ) എന്ന് ചോദിച്ചു കൊണ്ട്, അവന്‍ മേരാ പീച്ചേ ആജഹോ” ( എന്റെ പിന്നാലെ വരു) എന്ന് പറഞ്ഞു ഓട്ടോയുമായി പറപ്പിച്ചു, ഒരു ഹോട്ടലില് ഞങ്ങളെയും കൂട്ടി പോയി സംസാരിച്ചു ഡ്രൈവര്‍ കന്നടയിലാണ് സംസാരം, കുറെ എന്തൊക്കെയോ സംസാരിച്ചു അതിനു ശേഷം റിസപ്ഷനിസ്റ്റ് പറഞ്ഞു 1500 രൂപ എന്ന് .. ഫൈസല്‍ വേണ്ട നമ്മള്‍ ഫ്രണ്ടിന്റെ കൂടെ താമസിക്കുംഎന്ന് പറഞ്ഞു അവിടെ നിന്നും തടി ഊരി, കൂടെയുള്ള റഹീസ് ചോദിച്ചു ഏത് ഫ്രണ്ട് ?

അവസാനം ഓട്ടോക്കാരന്‍ പോയപ്പോള്‍ ആ ഹോട്ടലില്‍ തന്നെ കയറി ഫൈസല്‍ 1000 രൂപയ്ക്ക് മുറി എടുത്തു, പിന്നെയാണ് അവന്‍ ആ ഗുട്ടന്‍സ് പറഞ്ഞു തന്നത് ഫൈസലിന് കന്നഡ അറിയാം ആ ഓട്ടോക്കാരന്‍ ഹോട്ടലുകരനുമായി സംസാരിച്ചത്‌ 500 രൂപ അവനു കമ്മിഷന്‍ വേണം എന്നതായിരുന്നു.. ഫൈസല്‍ കന്നടയില്‍ ഇ കാര്യം റിസപ്ഷനിസ്റ്റ്നോട് പറഞ്ഞപ്പോ അവന്‍ ഒന്ന് പരുങ്ങി വേഗം റൂമും തന്നു

ആ രാത്രി അവിടെ തങ്ങി രാവിലെ തന്നെ എഴുന്നേറ്റു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് മൈസൂര് നിന്നും 19 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍റെ ഭരണ ശിരാ കേന്ദ്രമായ ശ്രിരംഗ പട്ടണത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്ന്

ബംഗ്ലൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ചലാണ് ശ്രിരങ്കപട്ടണതെത്തുക. അവിടെ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ജാമിയ മസ്ജിദ്‌ , വെടിയേറ്റ്‌ രക്തസാക്ഷിയായ സ്ഥലം , ടിപ്പുവും പിതാവ് ഹൈദരലി മാതാവ്‌ ഫക്രുനിസ്സ എന്നിവരുടെ കബറുകള്‍ സ്ഥിതി ചെയുന്ന ഗുംബസ്സ് എന്നാ സ്ഥലവും അതിനോട് തൊട്ടുള്ള പുരതനമായ മസ്ജിദും സന്ദര്‍ശിച്ചു.

ടിപ്പു സുല്‍ത്താന്‍ രക്ത സാക്ഷിയായ സ്ഥലം

ജാമിഅ മസ്ജിദിന്‍റെ മിനാരം

അവിടെ നിന്നും നമസ്ക്കാരവും നിര്‍വഹിച്ചു പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞിരുന്നു ... ഹോട്ടലില്‍ നിന്നും ഉച്ച ഭക്ഷണവും കഴിച്ച് നാട്ടിലേക്കുള്ള യാത്ര തിരിച്ചു.

മൈസൂര്‍ സിറ്റിക്ക് അടുത്തുവെച് ഹെല്‍മെറ്റ്‌ ഇല്ലാത്തതിന്റെ പേരില്‍ പോലീസ്‌ പിടിച്ചു, ലൈസന്‍സ്നു ചോദിച്ചപോ ഫോട്ടോ ഇല്ലാത്ത ഫൈസലിന്റെ ലൈസന്‍സ് കൂടി കണ്ടപ്പോള്‍ പോലീസിനു കലി കയറി .പക്ഷെ കേരള പോലീസിനെ പോലെ കണ്ണില്‍ ചോര ഇല്ലാത്തവര്‍ അല്ല, ഹെല്‍മെറ്റും ലൈസന്‍സും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും 100 രൂപ മാത്രമേ അവര്‍ ചോദിച്ചുള്ളൂ.

അതും കൊടുത്തു ആ നഗരവും കഴിഞ്ഞു യാത്ര തുടര്‍ന്ന ഹുന്‍സൂര്‍ ,കുട്ട വഴി ആയിരുന്നു മടക്കം വൈകുന്നേരം അഞ്ചര മണി ആയപ്പോയെക്കുംകേരളത്തിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടി വനാന്തരത്തിലേക്ക്‌ പ്രവേശിച്ചു റോഡു വളരെ മോശം, മറ്റു വാഹനങ്ങള്‍ ഒന്നും കാണാനും ഇല്ല .. കാടിന്റെ തുടക്കത്തില്‍ തന്നെ കന്നടയിലും ഇംഗ്ലീഷിലുമയി വന്യ മൃഗങ്ങളെ സൂക്ഷിക്കുക എന്നാ ബോര്‍ഡുകള്‍ കണ്ടിരുന്നു.

നല്ല ഇരുട്ടാണ് , ഇരു വശത്തും ഘോരമായ വനം , പക്ഷികളുടെ മൂളല്‍ കേള്‍ക്കാം ഞാനാണ് ബൈക്ക്‌ ഓടിക്കുന്നത് റോഡു വളരെ മോശമായതിനാല്‍ പതുക്കയായിരുന്നു യാത്ര കിലോ മീറ്ററുകള്‍ താണ്ടി കാടു മാറി നാട്ഇപ്പൊ കാണും എന്നാ പ്രതീക്ഷയും അല്‍പ്പം ഭയത്തോടെയും ( ആന ഇറങ്ങുമോ )പതുക്കെ നീങ്ങി

എന്‍റെ തൊട്ടു പിറകിലായി റഹീസം ഫൈസലും വന്നു, എനികുണ്ടായ ഭയം സ്വന്തം “ആസ്വദിക്കേണ്ട” എന്ന് കരുതി പിറകില്‍ ഇരുന്ന സാജിര്‍നു കൂടി ഞാനത് പകര്‍ന്നു കൊടുത്തു, അപ്പോയത ദൂരെ രണ്ടു കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു ആ സമയം എന്‍റെ കാലുകള്‍ മൊബൈലിന്റെ വൈബ്രറേഷെന്‍ പോലെ വിറച്ചു ... ബൈക്ക്‌ നിര്‍ത്തി ഒരു 20 മീറ്റര്‍ അകലെയായി റോഡിനു കുറുകെ ഒരു വലിയ കാട്ടുപോത്ത്‌ നിലയുറപ്പിചിരിക്കുന്നു !! എന്‍റെ ഹൃദയത്തിന്റെ ഇടിപ്പും കാലിന്റെ വിറയും ഹൈ ലെവലില്‍ ആയി,

ബൈകിന്റെ ഹെഡ്‌ ലൈറ്റ് ഓഫാക്കി അവിടെ നിര്‍ത്തി ഞാന്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ഓടാനുള്ള സ്ഥലം നോക്കി വെച്ചു മുള്‍ മുന എന്നൊക്കെ എവിടെയോ വായിച്ച അറിവ് മാത്രമേ ആ സമയം വരെ ഉണ്ടായിരുനുള്ളൂ എന്താണ് അതെന്നു ആ 5 മിനുട്ടില്‍ എനിക്ക് മനസ്സിലായി, പെട്ടെന്നതാ ആ ഭീമന്‍ കാട്ടുപോത്ത്‌ വനത്തിന്റെ ഒരു ഭാഗത്തേക്ക് കുതിച്ചു കയറി പോയി.

ജീവന്‍ തിരിച്ചു കിട്ടിയത്തിന്‍റെ ആശ്വാസത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു യാത്ര തുടര്‍ന്ന് അര മണിക്കൂര്‍ കൂടി മുന്നോട്ട് പോയപ്പോള്‍ കേരള അതിര്‍ത്തിയുടെ ചെക്ക്‌ പോയിന്റ്‌ എത്തി അവിടെ അടച്ചിരിക്കുന്നു, വേറെ വാഹനങ്ങള്‍ ഒന്നും അവിടെ കണ്ടില്ല,

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡ്‌ പുറത്തു വന്നു ചോദിച്ചു എവിടെ നിന്നുമാണ് വരുന്നത് എന്ന് കാര്യം വിവരിച്ചപ്പോള്‍ നമ്മള്‍ വന്ന കാട്ടിലൂടെയുള്ള രാത്രി യാത്ര നിരോധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത് വന്യ മൃഗങ്ങള്‍ കൂടുതല്‍ ആയി ഇറങ്ങുന്നതിനലാണ് ഇ യാത്ര നിയന്ത്രണം എന്ന് കൂടി കേട്ടപ്പോള്‍ ആ കാട്ടുപോത്തിന്റെ ഭീകര രൂപം എന്റെ മനസ്സില്‍ വന്നു വീണ്ടും വീണ്ടും തട്ടി ഉണര്‍ത്തി, അവിടെ നിന്നും നേരെ ചുരം ഇറങ്ങി നാട്ടിലേക്കു ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സാഹസിക യാത്ര.

ഫോട്ടോകള്‍ക്ക് ഗൂഗിള്‍ അമ്മാവനോടു കടപ്പാട് :)

15 അഭിപ്രായങ്ങൾ:

 1. വളരെ നല്ല പോസ്റ്റ്‌.. ഇപ്പോള്‍ സമയം ഇല്ല മുഴുവന്‍ വായിയ്ക്കാന്‍.. പിന്നെ വായിക്കാം

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍11/20/2011 01:51:00 AM

  നല്ല വിവരണം... ഒരു ക്ലൈമാക്സ്‌ സിനിമ കണ്ടത് പോലെ ഉണ്ട് വായിച്ചു തീര്‍ന്നപ്പോള്‍ ... ഏതായാലും നന്നായിടുണ്ട് ..

  നാസര്‍ പീ വി റിയാദ്‌

  മറുപടിഇല്ലാതാക്കൂ
 3. പടച്ചോനേ.. ബല്ലാത്ത യത്രെന്നേ...

  മറുപടിഇല്ലാതാക്കൂ
 4. ഇങ്ങനെ ഒരു യാത്രയാണ് എന്‍റെ സ്വപ്നം ..ഷഫീക്ക്‌ ,ആ വഴി ഒന്നും കൂടി വിട്ടാലോ ..?

  മറുപടിഇല്ലാതാക്കൂ
 5. നല്ല വിവരണം.. ഇഷ്ടപ്പെട്ടു.. ന്നാലും ബൈക്കില്‍ പോയില്ലേ.. സമ്മതിക്കണം..

  മറുപടിഇല്ലാതാക്കൂ
 6. കുറവയില്‍ പോകാന്‍ താല്പര്യം
  അടുത്ത വരവില്‍.......

  മറുപടിഇല്ലാതാക്കൂ
 7. സ്നേഹം ഉള്ള പോലീസുകാര്‍ //////

  മറുപടിഇല്ലാതാക്കൂ
 8. കാട്ട്‌പോത്തിന് ങ്ങളെ മനസ്സിലായിക്കാണും. അതാ ഒന്നും ചെയ്യാതെ പോയത്

  മറുപടിഇല്ലാതാക്കൂ
 9. @ഒലീവ്‌ ... വായിചു വിലയിരുത്തുമെന്ന് കരുതുന്നു നന്ദി
  @BCP - ബാസില്‍ .സി.പി ,ജെഫു ജൈലഫ്‌ , ഷാജു അത്താണിക്കല്‍ , ജാസിം മോന്‍ എല്ലാവര്ക്കും പെരുത്ത് നന്ദി
  @ഫൈസു മദീന ... പിന്നീട ഒരിക്കല്‍ കൂടി ആ വഴി പോയി പക്ഷെ ബൈകില്‍ ആല്ലയിരുന്നു യാത്ര എന്ന് മാത്രം .. അഭിപ്രായത്തിനു നന്ദി
  @ രജന ( എം ടി പി ) അതെ എന്നെ കട്ട് പോത്തിന് മനസ്സിലായി കാണും ( എന്റെ വിറയല്‍ കണ്ടപ്പോള്‍ ഖേദം ആയി കാണും :) ) അഭിപ്രായത്തിനു നന്ദി

  മറുപടിഇല്ലാതാക്കൂ
 10. ബൈക്കിലെ യാത്ര രസകരം തന്നെ.... വിവരണത്തിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. ബൈക്കിലെ യാത്ര വീട്ടില്‍ അറിഞ്ഞതാണോ? വിവരണം ഇഷ്ടപെട്ടൂട്ടോ ...

  മറുപടിഇല്ലാതാക്കൂ
 12. അജ്ഞാതന്‍12/04/2011 01:40:00 PM

  sinimayude klimaksu poyi

  മറുപടിഇല്ലാതാക്കൂ