ബുധനാഴ്‌ച, മേയ് 02, 2012

കര്‍ണാടകയിലൂടെ ഒരു യാത്ര

    ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കുടുംബത്തോടൊപ്പം നമ്മുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമായ വയനാട്‌ വഴി മൈസൂരിലൂടെ ശിവന സമുദ്രയിലും ,തിരിച്ചു വരുന്ന വഴി കുടഗിലും കറങ്ങി വരിക എന്നാ  രണ്ടു ദിവസത്തെ യാത്ര .മുന്‍ കൂട്ടി പ്ലാന്‍ ചെയ്തിരുന്നു .രണ്ടു ദിവസത്തെ താമസവും ആദ്യമേ തയ്യാറാക്കിയിരുന്നു
യാത്ര വാഹനം 
ഞങ്ങള്‍ പത്തു പേരാണ് ഉണ്ടായിരുന്നത് രണ്ടു സ്വിഫ്റ്റിലായിരുന്നു  യാത്ര , ഏപ്രില്‍ പതിനാലിന് രാത്രി ആറു മണിക്ക് വീട്ടില്‍ നിന്നും യാത്ര തിരിച്ചു കുറ്റ്യാടി ചുരം കയറി യാത്ര തുടങ്ങി
റിലാക്സ് ... ജെമ്ഷി , അബ്ദുള്ള , ഷബീര്‍ , ആരിഫ്ക്ക , തന്സി             മേപ്പടിക്കടുത്തുള്ള വടുവന്‍ചാല്‍ എന്നാ സ്ഥലത്തായിരുന്നു ഒന്നാം ദിവസത്തെ താമസം അവിടേക്ക് പോകുന്ന വഴി മേപ്പാടിയില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ചു. പതിനൊന്നരയോടെ വടുവന്‍ചാല്‍ എസ്റ്റാറ്റ്‌ ബംഗ്ലാവില്‍ എത്തി .
രാപ്പര്‍ക്കാന്‍ ഒരു ഇന്‍ ഘോസ്റ്റ്‌ ഹൌസ് :) വയനാട് 
    നൂറു ഏക്കര്‍ പരന്നു കിടക്കുന്ന വിവിധ തരം  കൃഷികള്‍ ചെയ്യുന്ന എസ്റ്റാറ്റിന്റെ നടുവില്‍ ആയി കുറച്ചു പഴയ  എന്നാല്‍ അത്യാവശ്യം എല്ലാ സൌകര്യങ്ങളുമുള്ള ഒരു ഓടിട്ട വീട് അവിടെ ഞങ്ങളെയും കാത്തു അതിന്റെ നടത്തിപ്പുകാരനായ സുലൈമാനിക്ക ഉറക്കമൊഴിച്ച് കാത്തിരുപ്പുണ്ടായിരുന്നു 


ഉറക്കംമുഴുവനായും തെളിഞ്ഞില്ല .. 
അന്നവിടെ  കിടന്നു സുബഹി നമസ്കാര സമയത്ത് തന്നെ എണീറ്റു.പുരുഷന്മാരോക്കെ   രാവിലെ തന്നെ ആ തോട്ടം കാണാന്‍ വേണ്ടിയും ഒന്ന് കറങ്ങാന്‍ പോയി കാപ്പി, കുരു മുളക് , കവുങ്ങ് എന്നിവയാണ് അവിടുതെ പ്രധാന കൃഷി.. പ്രഭാത സവാരി കഴിഞ്ഞു തിരിച്ചെത്തിയപ്പോയെക്കും പെണ്ണ്‍ പട കാലി ചായ ഇട്ടു ,ഒപ്പം അവിടെ സുലൈമാനിക്ക കൊത്തി പഴുപ്പിച്ച വെച്ച ഒരു കദളി കൊല ആരിഫ്ക്ക വിതരണം ചെയ്തതോടെ അന്നത്തെ ' കലാ പരിപാടി" ക്ക് തുടക്കം ആയി

ഇത് എത്ര ഏക്കര്‍ കാണും .. ആരിഫ്ക്കയുടെ ചോദ്യം അതും എന്നോട് :)
ഫോട്ടോ പിന്നെ എടുക്കാം പഴം വേണേല്‍ വേഗം കഴിച്ചോളു ..അബ്ദുവിന് ഡൌട്ട് .. കുരു മുളകിന്‍റെ ഇപ്പോഴത്തെ വിലയെ കുറിച്ചാണ് സുലൈമാനിക്കയെ ഇന്റര്‍വ്യൂ ചെയ്യുകയാണ് ഞാനും അബ്ദുവും 

അങ്ങനെ  അവിടെ നിന്നും ഇറങ്ങാന്‍ ഇരുന്നപ്പോയാണ്  സുലൈമാനിക്ക രാവിലത്തെ ചായക്കുള്ള സാധാങ്ങളുമായി വന്നത് അടുത്തുള്ള ഹോട്ടലില്‍ നിന്നും അദ്ദേഹം ഇഡിലി , പൊറോട്ട യും മറ്റും വാങ്ങി കൊണ്ട് വന്നു നിശി അമ്മായി അത് എല്ലാവര്ക്കും വിളമ്പി തന്നു 
ഇഡിലി ... നിശി അമ്മായി വിതരണത്തിന്

കുറുക്കന്‍  ചത്താലും കണ്ണ് കോഴി കൂട്ടില്‍ തന്നെ അബ്ദുവിന്റെ നോട്ടം മൊയ്തു ക്കാന്റെ  പാത്രത്തിലെ  പൊറോട്ടയിലേക്കാണ് 


അപ്പോള്‍ പുറപെടാം അല്ലെ , ടൂര്‍ ലീഡര്‍ മൊയ്തുക്കയുടെ ചോദ്യം 
സമയം എട്ടുമണി ആയപ്പോയെക്കും നമ്മുടെ സന്ദര്‍ശന കേന്ദ്രമായ മൈസൂരില്‍ നിന്നും എഴുപതു  കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ശിവന സമുദ്ര ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു ഇടയ്ക്കു വെച്ച് ഫോട്ടോ എടുക്കാന്‍ മുത്തങ്ങ ഫോറസ്റ്റ്‌ സമീപം ഒന്ന് വണ്ടി നിര്‍ത്തി രണ്ടു കാറിലും രണ്ടു വീതം " ഡ്രൈവര്‍ " മാരുള്ളത് ഡ്രൈവിംഗ് ബോറടിപ്പിച്ചില്ല.. 
കേരളത്തിലെ അപൂര്‍വ്വ കാഴ്ച .. മൈസൂരിലേക്കുള്ള തകര്‍പ്പന്‍ റോഡ്‌ 

ആരാ മുന്നില്‍ ഞാനോ നീയോ ?

 ഒറിജിനല്‍ റേ ബാന്‍ ആണ് അഞ്ചു വര്ഷം മുന്‍പ് വാങ്ങിയത -ആരിഫ്ക്ക കണ്ണടയെ കുറിച്ച് ഇടക്കൊക്കെ കര്‍ണാടകയില്‍ പോകുന്നത് കൊണ്ടി എനിക്ക് അവിടെത്തെ ഹോട്ടലുകളെ കുറിച്ചും ഭക്ഷണത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നു .. ഉച്ചയോടാടുപ്പിച്ചു മൈസൂര്‍ പാസ്‌ ചെയ്തു പോകുന്ന വഴില്‍ നിന്നും കുറച്ചു ഫ്രൂട്ട്സും ബ്രെഡ്ഡും ജാമ്മും വാങ്ങി വണ്ടിയില്‍ വെച്ച് .. മൈസൂരില്‍ നിന്നും കൃത്യമായി പറഞ്ഞാല്‍ 71 കിലോ മീറ്റര്‍ ദൂരമുണ്ട് ശിവന സമുദ്ര എന്നാ സ്ഥലത്തേക്ക് കൂട്ടത്തിലുള്ള  ആരും ഇതവരെ അവിടെ പോയിട്ടില്ല
അവിടെ ഹൈ വേ യിലുള്ള ഒരു ബസ്‌ ഷെല്‍ട്ടരില്‍ നിര്‍ത്തി കയ്യിലുണ്ടായിരുന്ന ബ്രെഡ്ഡും ജമ്മും ഫ്രൂട്ട്സുമൊക്കെ അകത്താകി രണ്ടര മണി അയപ്പോയെക്കും ശിവന സമുദ്രയില്‍ എത്തി

വഴി അരികിലൊരു "ഫൈവ് സ്റ്റാര്‍ "ലഞ്ച്  ( ബ്രെഡും ജാമും )

ശിവന സമുദ്ര 
ഒരു വലിയ പ്രദേശം നിരവധി വെള്ള ചാട്ടങ്ങള്‍ വന്നു വീണു ഒരുമിച്ചു ഒഴുകി കാവേരി പുഴയില്‍ ലയിക്കുന്ന ഒരു ചെറു കൈവരികള്‍ ... അതിനു താഴ്വാരത്തു എത്തണമെങ്കില്‍  കുരച്ചതികം തന്നെ കോണി ഇറങ്ങണം എല്ലാവരും അവിടെ ഇറങ്ങി പണ്ട് പഴയ  കാല സിനിമകളില്‍ കണ്ടിരുന്ന മുറം പോലത്തെ വട്ട തോണിയില്‍ ഒന്ന് കയറാന്‍ തീരുമാനിച്ചു  അഞ്ചു വീതം ആളുകള്‍ക്ക് കയറാവുന്ന തോണി യാത്രികന്‍ ഒരാള്‍ക്ക് അമ്പതു രൂപയാണ് ഫീസ്‌ പതിനച്ചു മിനിറ്റ് യാത്ര.. അവിടത്തെ ഏറ്റവും ശക്തമായിപതിക്കുന്ന  വെള്ള ചാട്ടത്തിന് അരികില്‍ വരെ ആ തോണി പോകും

വട്ട തോണി പ്രഹരം എന്നെ തനിച്ചാക്കി ആരും പോകല്ലേ  ഞാന്‍ ഒന്ന് ഇറങ്ങി നോക്കട്ടെ മുങ്ങിപോകുമോ എന്ന് 
എല്ലാവരും അതില്‍ കയറി ശേഷം അല്പ്പം  ആളു കുറഞ്ഞ എന്നാല്‍ അത്യാവശ്യം  ഒഴുക്കുള്ള ഒരു ഭാഗത്തേക്ക് പോയി രാവിലെ കുളിക്കാത്തവര്‍ ഒക്കെ ഒന്ന് നന്നായി കുളിച്ചു അതും കയിഞ്ഞു തിരിച്ചു കയറാന്‍ നോക്കിയപ്പോയാണ് അതിന്റെ താഴ്ച്ചയുടെ യഥാര്‍ത്ഥ ലെവല്‍ മനസിലായത് കോണി കയറി തീരുന്ന ഇടത്ത് എല്ലാം ക്നടരിഞ്ഞു ഇളനീര്‍ , തണ്ണി മത്തന്‍ ബിസിനെസ്സ്‌ പോടീ പോടിക്കുന്നുണ്ട് ഒരു ഇളനീര്‍ കുടിക്കാത്തവര്‍ ആരും ഉണ്ടാവില്ല കാരണം അത്രയ്ക്ക് ഡെപ്ത് ഉണ്ട് ആ ഒഴുക്കിലെക്കിറങ്ങി ചെല്ലാന്‍ നമ്സക്കാരവും നിര്‍വഹിച്ചു അവിടെ നിന്നും മൈസൂരില് വഴി കുടഗിലെ മടിക്കേരി ആയിരുന്നു ലക്‌ഷ്യം രണ്ടാം ദിവസത്തെ സ്റ്റേ മടിക്കേരിയില്‍ മുന്‍പേ റെഡി ആകിയിട്ടുള്ളത് കൊണ്ട് ആ കാര്യത്തില്‍ ടെന്‍ഷന്‍ ഫ്രീ ആയിരുന്നു
രാവിലത്തെ കുളി വെള്ള ചാട്ടത്തില്‍  ( വൈകുന്നേരം )

അളിയാ കൈ വിടല്ലേ 

ഹോ ... പണ്ടാരം അടങ്ങാന്‍ ഇതെത്രയാ സ്റ്റെപ്പ് 
അവിടെ നിന്നും 180 കിലോ മീറ്റര്‍ സഞ്ചരിക്കണം മടിക്കേരിയിലേക്ക് മൈസൂരില്‍ എത്തി മസാല ദോശയും ചായയും കുടിച്ചു യാത്ര തുടര്‍ന്ന് സമയം രാത്രി ഒരു മണിയോട് അടുത്ത് മടിക്കെരിയിയിലെ ഞങ്ങളുടെ താമസ സ്ഥലം ആയ വീട്ടില്‍ എത്തി .. വയനാട്ടിലെ പോലെ തന്നെ എസ്ടട്ടിന് നടുവിലായി ഒരു മനോഹരമായ ഒരു വീട് നല്ല സൌകര്യവും അതി മനോഹരമായ കാലാവസ്തയും യാത്ര ക്ഷീണത്തെ പമ്പ കടത്തി 
കുടഗിലെ നമ്മുടെ ഇട ത്താവളം 

നമ്മുടെ എല്ലാം എല്ലാമായ ഫോട്ടോ ഗ്രാഫര്‍ 

ഇട വഴി 

പിറ്റേന്ന് രാവിലെ എണീറ്റ്‌ മടിക്കേരിക്കടുത്തുള്ള നിസാര്‍ ഗധാമ എന്നാ ദ്വീപിലെക്കയിരുന്നു യാത്ര വഴിയില്‍ വെച്ച് രാവിലത്തെ ചായ കുടിച്ചു യാത്ര തുടര്‍ന്നു . നമ്മുടെ താമസ സ്ഥലത്ത് നിന്നും 20 കിലോ മീറ്റര്‍ മാത്രമേ അവിടേക്കുള്ളൂ  പ്രക്രതി രമണിയമായ ഒരു സ്ഥലം ദ്വീപിലേക്ക് കടക്കാന്‍ തൂക്കു പാലവും ആ ദ്വീപിനുള്ളില്‍ അരുവികളും പക്ഷികളും പല തരത്തിലുള്ള കാട്ടു മരങ്ങളും ഒപ്പം ആന സവാരിയും കൂടി ആയപ്പോള്‍ യാത്ര ആനന്ദകരമായി... 
ഹോട്ടലിലുള്ളത് മുഴുവന്‍ കാലിയാക്കി അതിന്‍റെ ക്രെഡിറ്റ്‌  ജെമ്ഷിക്ക് :)

തൂക്കു പാലം ഏറു മാടത്തില്‍ 


ഇനി വല്ലതും അകത്തക്കിയിട്ടു   മതി ബാക്കി കറക്കം ...വിശക്കുന്നു :(

ദാ ...ഒന്നിങ്ങോട്ടു നോക്കിയെ .....

ഹോ ഈ കാമറ ഒരു സംഭവം തന്നെ ഇതില്‍ ഞാനെന്തൊരു  ഗ്ലാമറാ ....

നിസാര്‍ ഗധാമ ഒരു മനോഹര കാഴ്ച 


എനിക്കുമുണ്ട് കാമറ ചെറിയ അരുവികളും മരങ്ങളും ഒരു വിശ്രമത്തിനു പറ്റിയ അന്തരീക്ഷം തന്നെ ഉളവാക്കുന്നു ഉച്ചക്ക് മുന്‍പായി അവിടെ നിഇനും തിരിച്ചു നേരെ പോയത് കുടഗിലെ പ്രശസ്തമായ ബുദ്ധമതക്കാരുടെ ആരാധന കേന്ദ്രത്തിലേക്കാണ് അവിടെ എത്തിയപ്പോള്‍ വെയിലിന്റെ കാഠിന്യം കൂടിയിരുന്നു  അവരുടെ ഉച്ച പ്രാര്‍ത്ഥന സമയമായിരുന്നു അപ്പോള്‍ . അല്പ സമയം അവിടെ ചെലവയിച്ച ശേഷം തിരിച്ചു  നമ്മുടെ താമസ സ്ഥലത്ത് വന്നു ഉച്ച ഭക്ഷണം കഴിച്ചു അല്പ്പം വിശ്രമിച്ചു
മരം ചുറ്റി പ്രണയം ഒരു റിഹെയ്സല്‍ മാനുകളോടൊപ്പം 


ബുദ്ധ ക്ഷേത്രം നാലു മണി ആയപ്പോയെക്കും നാട്ടിലേക്കുമടങ്ങാന്‍  ഒരുങ്ങി . പോകുന്ന വഴിയില്‍ മടി ക്കേരി ടൌണില്‍ ഉള്ള മനോഹരമയ ഉദ്യാന കേന്ദ്രവും വ്യൂ പോയിന്റിലും സന്ദര്‍ശിച്ചു  അവിടെ ചുറ്റി കാണിക്കുന്ന ട്രെയിന യാത്രയും കൂടി നടത്തി വിരാജ് പേട്ട വഴി കൂട്ട് പുഴ ചുരം ഇറങ്ങി നാട്ടിലേക്കു തിരിച്ചു  
മടിക്കരിയിലെ ട്രെയിന്‍ വ്യൂ പോയിന്റ്‌ - മടിക്കേരി ഇനു മോള്‍ ഹാപ്പിയാണ് 

1 അഭിപ്രായം: