ഞായറാഴ്‌ച, മാർച്ച് 21, 2010

നടുക്കം മറാത്ത ആ വെള്ളിയയ്ച്ച ......................

മാസം ഒക്ടോബര്‍ , വെള്ളിയായ്ച്ച ഉച്ചക്ക് സമയം ഒന്നര ചുട്ടു പൊളുന്ന വെയില്‍ നമ്മള്‍
നാലു പേര്‍, അതില്‍ ഞാന്‍ അടക്കം മൂന്ന് പേര്‍ ബി എ ക്കാരും ഒരാള്‍ ബി കോം
കരനുമാണ് ജുമുആ നമസ്കാരം കയിഞ്ഞു കല്ലികണ്ടിയില്‍ നിന്നും ഭക്ഷണം കഴിച്ചു
കോളേജ് ലക്ഷ്യമാകി മണി മുട്ടികുന്ന്നു നടന്നു കയറുകയാണ്.... അതില്‍ എന്‍റെ ക്ലാസ്സ്‌ മേറ്റ്‌
( പേര് പറയാന്‍ അല്പം ഭയമുണ്ട് ) ഉം (ഞാനല്ല ) പിന്നെ എന്‍റെ ബി കോമിലെ സുഹുര്‍ത്തും
അത്യാവശ്യം പുകവലിക്കാരാണ് (വീണ്ടും ഞാനല്ലേ) . ചുട്ടു പൊള്ളുന്ന വെയിലില്‍ ഞാന്‍
മുന്‍പില്‍ നടന്നു കൂടെ ഏകദേശം കോളേജിന്റെ ഇരുന്നൂര്‍ മീറ്റര്‍ അകലെ എത്തിയപ്പോള്‍
അവരുടെ കയ്യിലുള്ള സിഗരട്റ്റ് താഴെ ഇട്ടു .. കുറച്ചു കൂടി മുന്പോട്ട് വന്നപ്പോള്‍ ചെറിയ ഒരു
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അതാ ഒരു ചെറിയ തീ .. അപ്പോള്‍ ഞാന്‍ പറഞ്ഞു
" ഡാ ..................... കേടുത്തടാ തീ " അവന്‍ ശ്രമിച്ചു പക്ഷെ ചുട്ടു പൊള്ളുന്ന വെയിലും ഇളം കാടും
ആയപ്പോള്‍ തീ നമുക്ക് കേടുത്തനയില്ല അത് ആളി കത്താന്‍ തുടങ്ങി നമ്മള്‍ അവടെ നിന്നും "തടി ഉരീ "
വേഗം കോളേജ് വരാന്തയില്‍ നിന്ന് ആളുകളുമായി സംസാരിച്ചു എന്നാല്‍ നമ്മുടെ നളലുകളുടെയും
ശ്രദ്ധ എ തീ യ്യിലെക്കാന് " അപ്പൊ എന്‍റെ മനസ്സു പ്രാര്‍ത്ഥിച്ചു അല്ലാഹുവേ... നീ ആ തീയെ ഒന്ന് ആരുടെ
എങ്കിലും കണ്ണില്‍ കാണിക്കണേ എന്ന് ".. പക്ഷെ ആരും കാണുനില്ല
ഞാന്‍ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ഡാ തീ തീ ..... എന്ന് അതാ എല്ലാവരും അവെടെക്ക് ഓടി അങ്ങനെ എന്‍റെ നെധ്ര്തത്തില്‍
നമ്മള്‍ ആ തീ അനക്കാന്‍ ശ്രമിച്ചു ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചു അവസാനം തീ അണച്ച് .... തീ അനക്കാന്‍ വന്നതില്‍
നമ്മുടെ ബഹുമാന്യനായ പ്രിന്‍സിപ്പല്‍ പുത്തൂരും ഉണ്ടായിരുന്നു... എന്‍റെ മനസ്സ് പിടച്ചു ഒപ്പം എന്‍റെ കൂടെ ഉള്ള മൂന്ന് പേരുടെയും .....
ഇതെങ്ങനെ സംഭവിച്ചു അതാ വരുന്നു ചോദ്യം പ്രിന്സിപലാണ് തീ അണക്കുന്നവരോട് ചോദിക്കുന്നത്... നമ്മള്‍ വീണ്ടും
വിറങ്ങലിച്ചു .. ഹോ അതാ കുളിര്‍ കാറ്റ് പോലെ ഒരു മറുപടി ടീ കെ ഹരിസ്ക്ക യില്‍ നിന്നും " നല്ല വെയിലല്ലേ തനിയെ വന്നതായിരിക്കും
" ... അതിനു തുടര്‍ച്ചയായി കുറച്ചു സഹാപടികള്‍ " കഴിഞ്ഞ വര്‍ഷവും ഇതു പോലെ തീ ഉണ്ടായിട്ടുണ്ട് " അപ്പോയാണ് എന്‍റെ മനസ്സില്‍
ഒരു ആശ്വാസം വീണത്‌.... നമ്മള്‍ നാലു പേരും പരസ്പരം നോക്കുന്നുണ്ടായിരുന്നു ഉള്ളില്‍ ഭയവും ഒരല്‍പം ചിരിയോടും കൂടി...
ഏതായാലും കാട് പിടിച്ചു കിടന്ന ആ സ്ഥലം വളരെ വൃത്തി ആയി ............. പ്രിന്സിപളില്‍ നിന്നും വീണ്ടും ഉത്തരവ്
മതി മതി എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയികോളൂ ....... ഞാന്‍ ഇതു കേള്‍ക്കണ്ട താമസം കാന്റീന്‍ ലേക്ക് പോയി
" ജാനുഏടത്തി ഒരു ചായ വേണം സ്ട്രോങ്ങിലയികൊട്ടെ " അപ്പൊ അടുക്കളയില്‍ നിന്നും" ഡാ പാലില്ല ... കട്ടന്‍ മതിയോ" എന്ന്
ഞാന്‍ ഇതു കേട്ട് അടുക്കളയില്‍ ചെന്നപ്പോള്‍ അതാ നമ്മുടെ പ്രതി ( തീ ഇട്ടവന്‍) അവടെ ഇരുന്നു വീണ്ടും പുകക്കുന്നു .................. ഒരു കൂസലും ഇല്ലാതെ................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ