വ്യാഴാഴ്‌ച, മാർച്ച് 25, 2010

കോളേജിലെ എന്‍റെ ആദ്യ ദിനം ....


കോളേജിലെ എന്‍റെ ആദ്യ ദിനം
ആദ്യത്തെ ദിവസമല്ലേ, ഒന്‍പതു മണിക്ക് തന്നെ കോളേജി
ലേത്ത എന്ന്
കരുതി ഞാന്‍ രാവിലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി കൃത്യം എട്ടര മണിക്ക് കല്ലിക്കണ്ടിയില്‍ എത്തി ഒരുപാട് ആളുകളുണ്ട് അതില്‍ എന്നെ പോലത്തെ പുതിയവരും പിന്നെ " പഴമ " ക്കാരും ഉണ്ട്

നടന്നു കയറാം എന്ന് കരുതി
( നമ്മുടെ കോളേജ് ഒരു കുന്നിന്‍ മുകളിലാണ് ) ഞാനും എന്‍റെ സുഹുര്‍ത്തുക്കളും നടക്കാന്‍ തുടങ്ങി അപ്പോഴതാ
ഒരു "പഴമ" കാരന്‍
വന്നു പറഞ്ഞു നിങ്ങള്‍ നടന്നു പോയാല്‍ ആദ്യ ദിവസം തന്നെ ക്ലാസിനു പുറത്താകുമെന്ന്
ജീപ്പില്‍ കയറി പോകാന്‍ പറഞ്ഞു .. " അതാണ് നല്ലത് " എന്ന് എനിക്കും തോന്നി ജീപിലേക്ക് കയറി കൂടെ "ഉപദേഷട്ടാവും " ഉണ്ടായിരുന്നു കോളേജില്‍ എത്തി ഡ്രൈവര്‍ പറഞ്ഞു " എല്ലാവരും പൈസ തന്നോളൂ"
ഞാന്‍ പത്തു രൂപ കൊടുത്തു അപ്പോള്‍ ആ "വഴി കാ
ട്ടിയായ " ആ "സഹ പാ(ഹയന്‍)ടി പറഞ്ഞു എന്റെതും കൂടി പൈസ
കൊടുത്തേക്കു എന്ന് (റാഗ്ഗിംഗ്) ... ആദ്യ ദിവസമല്ലേ ഞാന്‍ പൈസ കൊടുത്തു എന്‍റെ മനസ്സില്‍ ഞാന്‍
മന്ത്രിച്ചു ഇതിനായിരുന്നോ
ഇവന്‍ നമ്മളെ ജീപ്പില്‍ കയറ്റിയത്....... അങ്ങനെ കോളേജില്‍ എത്തി
ക്ലാസ്സിലേക്ക് കയറി ഇരുന്നു സമയം ഒന്‍പതു മണി
ഞാന്‍ ക്ലാസ്സു മുഴുവന്‍ ഒന്ന്
കണ്ണോടിച്ചു നോക്കി അന്‍പതോളം കുട്ടികള്‍ അതില്‍ ആണ്‍ കുട്ടികള്‍ ആറു പേര്‍ മാത്രം
ഒമ്പതരക്കാണ് ക്ലാസ്സ്‌ എന്ന് എനിക്കറിയാമായിരുന്നു .. എന്നാല്‍ അതാ ഒന്‍പതു മണി കഴിഞ്ഞ ഉടനെ തന്നെ ഒരു "അധ്യാപകന്‍ " ക്ലാസ്സിലേക്ക് കയറി വന്നു . നമ്മള്‍ എല്ലാവരും എയുനേറ്റു നിന്ന് ഗുഡ് മോര്‍ണിംഗ് സര്‍ എന്ന് പറഞ്ഞു ." ഗുഡ് മോര്‍ണിംഗ് എല്ലാവരും " ഇരിക്കു ക്ലാസ്സില്‍ വന്ന ആ പൊക്കം കൂടിയ സര്‍ പറഞ്ഞു
എന്നിട്ട് അയാള്‍ പറഞ്ഞു എല്ലാവര്ക്കും സ്വാഗതം എങ്ങനെ ഉണ്ട് കോളേജ് .. പിന്നെ എനിക്ക് ഇപ്പൊ
സമയം കുറവാണു എല്ലാ ക്ലാസ്സിലും ഒന്ന് കയറണം പരിചയ
പെടലോക്കെ പിന്നെ ആകാം എന്ന് പറഞ്ഞു "സര്‍" പോയി
സമയം ഒന്‍പതര അതാ വരുന്നു നമ്മുടെ ജോസ് സര്‍ . ജോസ് സാറിനെ എനിക്ക് നേരത്തെ പരിചയം ഉണ്ട്
അഡ്മിഷന്‍ സമയത്ത് വന്നപ്പോള്‍ എന്നെ "ഉപദേശിച്ചിരുന്നു" .. രജിസ്റ്റര്‍ എടുത്തു ആളുകളുടെ പേര് വിളിക്കാന്‍ തുടങ്ങി
അപ്പോയത പുറത്തു നിന്നും ഒരു കൂട്ട ശബ്ദം " നവാഗധര്‍ക്ക് സ്വാഗതം... എന്‍ എ എമ്മിന് മണ്ണിലേക്ക് സ്വാഗതം......"
സര്‍ രജിസ്റ്റര്‍ താഴെ വെ
ച്ചു പിന്നെ ക്ലാസ്സിലുള്ളവരുടെ ശ്രദ്ധ ആ പ്രകടനത്തിലെക്കായി മിക്ക ആളുകള്‍ക്കും അതൊരു പുതിയ
അനുഭവം ആയിരുന്നു... ആ ആള്‍ കൂട്ടം നമ്മുടെ ക്ലാസ്സിനടുത് എത്തി അപ്പോയത നമ്മുടെ
ആദ്യം വന്ന ആ "പൊക്കം കൂടിയ സര്‍ "
പ്രകടനത്തിന്റെ മുന്പില്‍ നമ്മള്‍ ഒന്ന് അന്തം വിട്ടു .. അധ്യാപകന്‍ മാരും പ്രകടനം നടത്തുന്ന കോളേജ് ?
പ്രകടനം പോയപ്പോള്‍ ജോസ്
സാര്‍ വീണ്ടും രജിസ്ടര്‍ എടുത്തു ..ഞാനാണ്‌ നിങ്ങളുടെ ക്ലാസ്സ്‌ ഇന്‍ ചാര്‍ജ്
എന്‍റെ പേര് ജോസ് ... അപ്പോള്‍ നമ്മുടെ ക്ലാസ്സിലെ ഒരു സ്മാര്‍ട്ടായ
പെണ്‍ കുട്ടി എയുനേറ്റു നിന്ന് ചോദിച്ചു "അപ്പൊ
രാവിലെ വന്ന ആ സര്‍ ആരാ ?" .. രാവിലെയോ അതാരാണ് ? സര്‍ ചോദിച്ചു . അപ്പൊ ഞാന്‍ പറഞ്ഞു
പ്രകടനതിലുണ്ടായിരുന്ന നീളം കൂടിയ ആ സര്‍ ... ഹാ ജോസ് സര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
അവന്‍ ഇവടെ വന്നിരുന്നു അല്ലെ ? അത്
മാഷും ടീച്ചര്‍ ഒന്നും അല്ല നിങ്ങളുടെ സിനിയര്‍ ആയ ബി എ യിലെ ഹാഷിഫ്‌ എസ് കെ ആണെന്ന്.. മനസ്സില്‍ കൊണ്ട് വെച്ച കലാലയ സ്വപ്നങ്ങളുടെയും ആശകളുടെയും ആദ്യ ദിനം...

1 അഭിപ്രായം: