ഞായറാഴ്‌ച, ഡിസംബർ 04, 2011

ബാബരി കാത്തിരിപ്പിന്‍റെ 19 വര്‍ഷങ്ങള്‍





വീണ്ടും ഒരു ഡിസംബര്‍ ആറു വന്നെത്തി, ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രം എന്നു നമ്മള്‍ അഹങ്കാരത്തോടെ പറയുന്ന ഇന്ത്യ രാജ്യത്തിന്‍റെ മതേതരത്വത്തിനു ഏറ്റ ഉണങ്ങാത്ത മുറിവായി ബാബറി മസ്ജിദ് ധ്വംസനത്തിന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നു, മഹാത്മാ ഗാന്ധി വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. 1992 ഡിസംബര്‍ ആറിനു ഇന്ത്യന്‍ , മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബാരിയുടെ തങ്ക താഴിക കുടങ്ങള്‍ തച്ചു തകര്‍ത്ത ഹിന്ദുത്വ കോമരങ്ങള്‍ ഇന്നും രാജ്യത്തിന്‍റെ വിവിദ ഭാഗങ്ങളില്‍ സ്ഫോടങ്ങളും വ്യാജ ഏറ്റു മുട്ടല്‍ കൊലപാതകങ്ങളും നടത്തി കൊണ്ടിരിക്കുന്നു എന്നിട്ടും ഭീകരന്മാര്‍ നമുക്ക് മുന്‍പില്‍ സ്വൈര്യ വിഹാരം നടത്തുമ്പോള്‍ രാഷ്ട്ര സംവിധാനങ്ങള്‍ക്ക് നോക്ക് കുത്തിയാവാന്‍ മാത്രമേ ആവുന്നുള്ളൂ എന്നതും വേദന ജനകമാണ്.

ബാബറി മസ്ജിദു മുസ്ലിങ്ങള്‍ക്ക്‌ പുനര്‍ നിര്‍മ്മിച്ചു തരുമെന്ന് വാക്ക് തന്ന കപട മതേതര വക്താക്കളായ കൊണ്ഗ്രെസ്സുകാര്‍ രാജ്യത്തെ മുസ്ലിങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു .ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നീങ്ങിയ നാള്‍ വഴികളില്‍ നിന്നും കൊണ്ഗ്രസ്സിനു കൈ കഴുകി കളയാന്‍ സാധ്യമല്ല എന്ന് ചരിത്രം പറയുന്നു.

1949 ഡിസംബറിലാണ് ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ശ്രിരാമാ വിഗ്രഹം മിഹ്ബാറില്‍ പ്രധിഷ്ടിച്ചത്‌, അതോടെ പള്ളിയില്‍ ആരാധന സ്വാതന്ത്രം നിരോധിച്ചു. അന്ന് കേന്ദ്രം ഭരിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നെഹ്‌റു ആയിരുന്നു. പിന്നീട് 1986 ഫെബ്രുവരിയില്‍ പള്ളിയുടെ പൂട്ട്‌ തുറന്നു ഹിന്ദുക്കള്‍ക്ക് ദര്‍ശനത്തിനു അനുമതി നല്‍കുകയും സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ നിയമിക്കുകയും ചെയ്തത് രാജീവ്‌ ഗാന്ധി എന്നാ കൊണ്ഗ്രെസ്സുകാരനായ പ്രധാനമന്ത്രിയുടെ ഭരണ കാലത്ത്, പിന്നീട് 1989 നവംബറില്‍ ഇതേ രാജീവ്‌ ഗാന്ധി സര്‍ക്കാര്‍ പള്ളിവക സ്ഥലത്ത് ശിലാന്യസത്തിനു അനുമതി നല്‍കിയതും കോണ്ഗ്രസ് ഭരണ കാലത്ത് തന്നെ, അവസാനം 1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ്‌ വര്‍ഗീയ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തല്ലി തകര്‍ക്കുമ്പോള്‍ അതിനു കല്യാണ സിംഗിന്റെ സംസ്ഥാന പോലീസിനു ഒപ്പം കൂട്ട് നിന്നത് നര സിംഹ റാവുവിന്റെ കേന്ദ്ര സേന ആയിരുന്നു എന്നത് മറച്ചു വെക്കാനാവാത്ത യാദാര്‍ത്ഥ്യം..

എന്‍റെയും നിങ്ങളുടെയും വിയര്‍പ്പിന്റെ അംശമായ കേന്ദ്ര ഖജനാവില്‍ നിന്നും കോടികള്‍ ചിലവയിച്ചു ലിബര്‍ഹാന്‍ എന്നാ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ,കമ്മിഷന്‍ പ്രഥമ ദ്രിഷ്ടിയ കുറ്റക്കാര്‍ എന്നു കണ്ടെത്തുകയും ചെയ്ത ആളുകള്‍ ഇന്ത്യന്‍ പര്‍ലിമെന്റിനകത്തും പുറത്തും വിലസുമ്പോള്‍ എവിടെയാണ് നമ്മുടെ നിയമ സംവിധാനങ്ങള്‍ ? മുസ്ലിം സമുദായത്തിന്റെ മനസ്സിനേറ്റ മുറിവ് മാറ്റാന്‍ ഇവിടുത്തെ ഭരണ കൂടത്തിനു എന്തെ കഴിയാത്തത് ? നീതി പുലരുന്ന ഒരു നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌ ഇനിയും തുടരണം എന്നാണോ പറയുന്നത് ?

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി മുസ്ലിങ്ങള്‍ക്ക്‌ നിരാശ മാത്രം നല്‍കി കൊണ്ട് ഒരു ഡിസംബര്‍ ആറു കൂടി കടന്നു പോകുന്നു ..

5 അഭിപ്രായങ്ങൾ:

  1. മറവിയ്ക്കെതിരെ ഓര്‍മ്മയുടെ കലാപം
    ബാബരി മസ്ജിദു നമുക്ക്‌ മറക്കാതിരിക്കുക...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍12/04/2011 11:08:00 PM

    "" ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി മുസ്ലിങ്ങള്‍ക്ക്‌ നിരാശ മാത്രം നല്‍കി കൊണ്ട് ഒരു ഡിസംബര്‍ ആറു കൂടി കടന്നു പോകുന്നു .." well said

    കുഞ്ഞു വാവ റിയാദ്‌

    മറുപടിഇല്ലാതാക്കൂ
  3. ബാബറി മസ്ജിദ് ആരാധനക്കായി മുസ്ലിംകള്‍ക്ക് നിര്‍മ്മിച്ച്‌ കിട്ടും എന്നുള്ളത് ഒരു പകല്കിനാവായി അവശേഷിക്കും. അന്നത്തെ അവസ്ഥയില്‍ മസ്ജിദ് തകര്‍ക്കുക എന്നുള്ള ലക്ഷ്യത്തിലുപരി സംഘപരിവാരത്തിന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുക എന്നുള്ള ഒരു ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഒരിക്കലും ഇന്ത്യയില്‍ ഇതു പോലെ ഇനിയൊരു കലാപം ഉണ്ടാകതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  5. MGM Resorts: Casino in New Jersey for $325M in marijuana raids
    On Thursday, a New Jersey man was 화성 출장샵 arrested after busting a dealer's credit 경상북도 출장안마 card and 용인 출장샵 taking credit card bets at a hotel 김천 출장샵 in Atlantic City. 부산광역 출장안마

    മറുപടിഇല്ലാതാക്കൂ