ഏകദേശം പത്രണ്ട് മണിയോടെ ഡാമ്മില് എത്തി അന്ന് ആയിരുന്നു ആ ഡാമിലെ മൂന്ന് ഷട്ടറുകളും തുറന്നത് വളരെ മനോഹരമായ ആ കാഴ്ച കണ്ട ശേഷം ബാണാസുര ഡാമിന്റെ തൊട്ടടുത്ത തന്നെയാണ് മീന്‍ മുട്ടി വെള്ളചാട്ടവും അതിനു തൊട്ടു താഴെ ആയി വണ്ടി നിര്‍ത്തി നാനൂര് മീറ്റര്‍ ദൂരം നടന്നു കയറണം അവടെ നിന്നും അപ്പോഴൊക്കെ മഴ നിര്ത്താപെഴുന്നുണ്ടായിരുന്നു
മീന്‍ മുട്ടി വെള്ള ചാട്ടം
ഉച്ച ഭക്ഷണം കയിക്കാന്‍ വേണ്ടി ബാണാസുര ഡാമിനു അടുത്തുള്ള ഒരു തനി നാടന്‍ ഭക്ഷണ ശാലയില്‍ നിന്നും ഞങ്ങളെ വാഹനം കണ്ടു ഒരു ചേച്ചി കൈ കൊണ്ട് ആങ്ങ്യം കാണിക്കുന്നുണ്ടായിരുന്നു അവടെ നിന്നും നടന് ചോറും കറിയും അടിച്ചു പൂക്കോട് തടാകം ലക്ഷ്യമാകി നീങ്ങി ... ഇരുപത് കിലോ മീറ്റരിനോളോം ദൂരം ഉണ്ട് ബാണാസുരസാഗര്‍ നിന്നും പൂകോട് തടാകത്തിലേക്ക്, മലകള്‍ക്കിടയില്‍ ഉള്ള ഇ തടാകം വയനാട്ടിലെ ഒരു പ്രദാന വിനോദ സഞ്ചാര കേന്ദ്രമാണ് .പെരുന്നാള്‍ സീസണ് ആയത് കൊണ്ട് തന്നെ നല്ല തിരക്കാണ് ഇവിടെ.. മനോഹരമായ ആ തടാകത്തില്‍ ബോട്ട് യാത്ര തന്നെയാണ് തടാകത്തിലെ പ്രധാന ആകര്‍ഷണം.. പരിസ്ഥിതി പ്രശനം കാരണം ഇവിടെ സ്പീഡ് ബോട്ടുകള്‍ ഇല്ല പകരം പെഡല്‍ ബോട്ടുകളാനുള്ളത് .ഞങ്ങള്‍ ഏഴു പേര്‍ക്ക് കണക്കായുള്ള പെഡല്‍ ബോട്ട് അവിടെ ഉള്ളത് ആ യാത്ര അല്‍പ്പം കൂടി ആനന്ദകരമാക്കി... ചുറ്റും കുന്നുകളും കാടുകള്‍ കൊണ്ടും മനോഹരമായ ആ തടാകം വയനടിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത വിനോദ സഞ്ചാര കേന്ദ്രമാണ്..
പൂക്കോട് തടാകതിലൂടെയുള്ള ബോട്ട് യാത്ര
സമയം അഞ്ചു മണിയോടെ അടുത്തിരുന്നു.. അവടെ നിന്നും നമസ്കാരവും കയിഞ്ഞു തിരിച്ചു നേരത്തെ തന്നെ ബുക്ക് ചെയ്ത കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടിലെക്ക് തിരിച്ചു ഏഴു മണിയോടെ ഞങ്ങള്‍ അവടെ എത്തി ... അപ്പോയെക്കും എല്ലാവരും ക്ഷീണിച്ചിരുന്നു... നല്ല സൗകര്യം ഉള്ള ഒരു വീടായിരുന്നു അത കല്‍പ്പറ്റ ടൌണില്‍ തന്നെ മൂന്ന് മുറികളുള്ള ഒരു നല്ല വീട്... അവിടെ നിന്നും ഫ്രഷ് ആയഅതിനു ശേഷം പുറത്തു നിന്നും രാത്രി ഭക്ഷണം പാര്‍സല്‍ വാങ്ങി റൂമില്‍ നിന്നും എല്ലാവരും ഒരുമിച്ചു കഴിച്ചു അന്നത്തെ ദിവസം അവിടെ തീര്‍ന്നു കാലത്ത് നമ്മുടെ കുടുംബ സുഹുര്തായ അസിഫ്കയുടെ സുല്‍ത്താന്‍ ബത്തേരിയിലുള്ള വീട്ടിലേക്കു പോയി ഉച്ച ഭക്ഷണവും കഴിച്ചു തിരിച്ചു കുറ്റ്യാടി വഴി നാട്ടിലേക്കു... യാത്രകളില്‍ എന്നും ഓര്‍മ്മിക്കാന്‍ വയനടിനോടെ ഒരികലും വിട പറയാറില്ല വരുമ്പോള്‍ കാരണം ഇനിയും ഒരുപാട വരാന്‍ ആഗ്രഹം മനസ്സില്‍ ഉള്ളത് കൊണ്ടു തന്നെ ....
വാക്കുകളുടെ സുഗതമായ ഒഴുക്ക് എനിക്കിഷ്ടപ്പെട്ടു.ഈ ബാണാസുര എന്നാ സ്ഥലപ്പേര് കൌതുകമുണര്‍ത്തി.എന്തെങ്കിലും ചരിത്ര പശ്ചാത്തലം ഉള്ളതായി അറിയുമോ?
മറുപടിഇല്ലാതാക്കൂഎനിക്ക് വളരെ ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂയാത്രാക്കുറിപ്പ് മനോഹരം..
മറുപടിഇല്ലാതാക്കൂ@Boling Blood 4 Justice
മറുപടിഇല്ലാതാക്കൂ@ഒലീവ്
@Jefu Jailaf
അഭിപ്രായങ്ങള്‍ക്ക് നന്ദി ......